മുത്തോലപുരം സെന്റ് പോൾസ് ഹൈസ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതി
1431270
Monday, June 24, 2024 5:11 AM IST
ഇലഞ്ഞി: മുത്തോലപുരം സെന്റ് പോൾസ് ഹൈസ്കൂളിലെ ദീപിക നമ്മുടെ ഭാഷ പദ്ധതി മുത്തോലപുരം സഹകരണ ബാങ്ക് പ്രസിഡന്റ് ജോണി അരീക്കാട്ടേൽ വിദ്യാർഥികൾക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്തു. ഒരു അധ്യായന വർഷകാലത്തേക്കാണ് ബാങ്ക് കുട്ടികൾക്കായി പത്രങ്ങൾ സ്പോണ്സർ ചെയ്തിരിക്കുന്നത്.
മുൻ വർഷങ്ങളിലും ബാങ്ക് ഇത്തരത്തിൽ മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. ഇലഞ്ഞി മേഖലയിലെ വിവിധ സ്കൂളുകളിൽ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും യൂണിഫോം ഉൾപ്പെടെയുള്ള സഹായങ്ങൾ ബാങ്കിന്റെ നേതൃത്വത്തിൽ ചെയ്തു വരുന്നതായി ബാങ്ക് പ്രസിഡന്റ് ജോണി അരീക്കാട്ടേൽ പറഞ്ഞു.
മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി അസിസ്റ്റന്റ് വികാരിയും സ്കൂൾ അസിസ്റ്റന്റ് മാനേജരുമായ ഫാ. ജോസഫ് കുഴിവേലിത്തടത്തിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സെന്റ് പോൾസ് ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ സിസി മരിയ, സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് മാത്യു ജോസഫ്, ബോർഡംഗങ്ങളായ എം.പി. ജോസഫ്, ബിജുമോൻ ജോസഫ്, കെ.ജെ. മാത്യുസ്, പി.കെ. ജോസ്, ടെസി സിറിയക്, ഡോ. സിന്ധു തന്പി, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.