ഹെ​റോ​യി​നും ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ
Sunday, June 23, 2024 5:07 AM IST
വ​രാ​പ്പു​ഴ: വ​ള്ളു​വ​ള്ളി ഭാ​ഗ​ത്തു​നി​ന്നു ഹെ​റോ​യി​നും ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. ആ​സാം സ്വ​ദേ​ശി നി​സാ​മു​ദ്ദീ​നെ (23) യാ​ണ് വ​രാ​പ്പു​ഴ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

പ്ര​തി വാ​ട​ക​യ്‌​ക്ക് താ​മ​സി​ക്കു​ന്ന വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ക്കു​ന്നു​വെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്നും 6.38 ഗ്രാം ​ഹെ​റോ​യി​നും 60 ഗ്രാം ​ക​ഞ്ചാ​വും മൊ​ബൈ​ൽ ഫോ​ണും മ​യ​ക്കു​മ​രു​ന്ന് വി​റ്റു​കി​ട്ടി​യ 2500 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു.

വ​രാ​പ്പു​ഴ എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എം.​പി. പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ള്ളു​വ​ള്ളി ഭാ​ഗ​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യു​ടെ​കൂ​ടെ താ​മ​സി​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യും എ​ക്സൈ​സ് പ​രി​ശോ​ധി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.