ഡിവൈൻ മേഴ്സിയിൽ മാതാവിന്റെ അമലോത്ഭവ തിരുനാൾ ഇന്ന്
1485216
Sunday, December 8, 2024 3:28 AM IST
തൊടുപുഴ: ഡിവൈൻ മേഴ്സി ഷ്റൈൻ ഓഫ് ഹോളി മേരിയിൽ ദൈവകരുണയുടെ മാതാവിന്റെ അമലോത്ഭവ തിരുനാൾ ഇന്ന് ആഘോഷിക്കും.
ഇന്നു രാവിലെ 5.30നും 7.30നും വിശുദ്ധകുർബാന. 9.30നു വിശുദ ്ധകുർബാന, സന്ദേശം-ഫാ.ജോസഫ് വെള്ളിയാംതടം. 11.30നു വിശുദ്ധ കുർബാന, സന്ദേശം-ഫാ. ജോസ് മോനിപ്പിള്ളി.
നാലിന് ദൈവകരുണയുടെ നൊവേന, ലദീഞ്ഞ്. 4.30നു തിരുനാൾ കുർബാന, സന്ദേശം-ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.
6.30നു മാരിയിൽ കലുങ്ക്-കോതായിക്കുന്ന് വഴി ജപമാല പ്രദക്ഷിണം ഗ്രോട്ടോയിലേക്ക്. എട്ടിന് പാച്ചോർ നേർച്ച.
ഊരക്കുന്ന്: തിരുനാൾ സമാപനം ഇന്ന്
മുട്ടം: ഉൗരക്കുന്ന് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ പരിശുദ്ധ ദെവമാതാവിന്റെ അമലോത്ഭല തിരുനാൾ ഇന്നു സമാപിക്കും. രാവിലെ ഏഴിന് വിശുദ്ധ കുർബാന-വികാരി ഫാ. സജി പുത്തൻപുരയ്ക്കൽ, വൈകുന്നേരം നാലിന് തിരുനാൾ കുർബാന-ഫാ. ഫിലിപ്പ് കൊച്ചുപറന്പിൽ, സന്ദേശം -ഫാ. ജിനു ആവണിക്കുന്നേൽ,
ആറിന് പ്രദക്ഷിണം തോട്ടുങ്കര കുരിശുപള്ളിയിലേക്ക് -ഫാ. അരുണ്‍ മുണ്ടൻകല്ലിങ്കൽ, 7.15ന് ലദീഞ്ഞ് -ഫാ. സെബാസ്റ്റ്യൻ കുന്പിളുമൂട്ടിൽ, 7.30ന് പ്രദക്ഷിണം-ഫാ. ദിപു ഇറപുറത്ത്, 8.30ന് ആശിർവാദം-ഫാ. ജോണ്‍ ചേന്നാക്കുഴി.