ജില്ലാതല സ്പെഷൽ സ്കൂൾ കായികമേള
1458350
Wednesday, October 2, 2024 6:54 AM IST
നെടുങ്കണ്ടം: പ്രഥമ ജില്ലാതല സ്പെഷൽ സ്കൂൾ കായിക മേള നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്നു. ജില്ലയിലെ എട്ട് സ്പെഷ്ൽ സ്കൂളുകളിൽനിന്നും ഒരു ബഡ്സ് സ്കൂളിൽനിന്നുമായി നൂറ്റിഅൻപതിലധികം കുട്ടികൾ കായിക മേളയിൽ പങ്കെടുത്തു.
തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാനതല സ്പെഷൽ സ്കൂൾ കായികമേളയിൽ ജില്ലയ്ക്ക് വേണ്ടി മത്സരിക്കും. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചൻ മേള ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിന്ദു സഹദേവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ, ആശാഭവൻ പ്രിൻസിപ്പൽ സിസ്റ്റർ സ്നേഹ എസ്എച്ച്, വാർഡ് മെംബർ ജോജി ഇടപ്പള്ളിക്കുന്നേൽ, റോട്ടറി ക്ലബ് ഓഫ് നെടുങ്കണ്ടം സെക്രട്ടറി ഭാനുകുമാർ, പ്രതീക്ഷാ ഭവൻ അധ്യാപിക സിസ്റ്റർ സനറ്റ് എസ്എച്ച് എന്നിവർ പ്രസംഗിച്ചു.