കടമാൻകുളം പാലം സഞ്ചാരയോഗ്യമാക്കണം: റീത്തുവച്ച് പ്രതിഷേധിച്ചു
1532988
Saturday, March 15, 2025 12:02 AM IST
മുണ്ടക്കയം ഈസ്റ്റ്: ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ തകർന്നുകിടക്കുന്ന കടമാൻകുളം പാലം സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഐഎൻടിയുസി പെരുവന്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി സിറിയക് തോമസ് പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു. എസ്റ്റേറ്റ് മാനേജ്മെന്റിന്റെ അധീനതയിലുള്ള പാലം പുനർനിർമിച്ച് തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് കെ.ആർ. വിജയൻ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ജില്ലാ സെക്രട്ടറിമാരായ വി.സി. ജോസഫ് വെട്ടിക്കാട്ട്, ജോൺ പി. തോമസ്, ഷിനോജ് ജേക്കബ്, കെ.കെ. ജനാർദനൻ, ശരത് ഒറ്റപ്ലാക്കൽ, ഷിയാസ് മൂത്തേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.