പത്രവിതരണത്തിനിടയിൽ ബൈക്കിടിച്ച് ദീപിക ഏജന്റിന് പരിക്ക്
1576608
Friday, July 18, 2025 2:59 AM IST
ചേന്നാട്: ബൈക്കിടിച്ച് ദീപിക ഏജന്റിന് പരിക്കേറ്റു. ചേന്നാട് മുണ്ടിയത്ത് എം.സി. ജോസഫിനാണ് (ഔസേപ്പച്ചൻ) ഇന്നലെ രാവിലെ ഏഴിന് പത്രവിതരണത്തിനിടയിൽ പനച്ചികപ്പാറ - വാഴേക്കാട് റോഡിലുണ്ടായ അപകടത്തിൽ പരിക്കേറ്റത്. ദിശതെറ്റി വന്ന ബൈക്ക് ഏജന്റിന്റെ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ കാലിന് ഗുരുതര പരിക്കേറ്റ ഔസേപ്പച്ചനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.