സെന്റ് തോമസ് കോളജില്‍ സ്റ്റുഡന്റ്സ് ക്വാളിറ്റി അഷ്വറന്‍സ് സെല്‍
1576601
Friday, July 18, 2025 2:58 AM IST
പാലാ: സെന്റ് തോമസ് കോളജ് ഓട്ടോണമസില്‍ വിദ്യാര്‍ഥികളുടെ വിവിധ തലങ്ങളിലുള്ള അക്കാദമിക് പ്രവര്‍ത്തനങ്ങളുടെയും നേട്ടങ്ങളുടെയും വിവരശേഖരണവും ക്രോഡീകരിക്കലും ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റുഡന്റ്സ് ക്വാളിറ്റി അഷ്വറന്‍സ് സെല്‍ രൂപീകരിച്ചു. പഠനപ്രവര്‍ത്തനങ്ങള്‍, ഗവേഷണങ്ങള്‍, പാഠ്യേതര വിഷയങ്ങളിലെ പങ്കാളിത്തം, കലാ-കായിക നേട്ടങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ക്രോഡീകരിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ സെല്ലിന്റെ പ്രധാന ലക്ഷ്യം.
ഓരോ ക്ലാസില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ഡിപ്പാര്‍ട്ടുമെന്റ് തലത്തിലും വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഓരോ വിദ്യാര്‍ഥിയെയും ഉള്‍പ്പെടുത്തി കോളജ് തലത്തിലുമായാണ് സെല്‍ പ്രവര്‍ത്തിക്കുന്നത്.
പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ റവ.ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ ഡോ. തോമസ് വി. മാത്യു, കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജയേഷ് ആന്റണി, പ്രഫ. ജെ. അഗസ്റ്റിന് . എടക്കര, ഡോണ്‍ സിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.