ദേവമാതാ കോളജ് ലൈബ്രറിയിൽ ഡിജിറ്റൽ തരംഗം
1576605
Friday, July 18, 2025 2:59 AM IST
കുറവിലങ്ങാട്: നൂതന ശാസ്ത്ര സാങ്കേതിക രംഗത്തെ പുത്തൻ ആശയങ്ങളും വിവരസാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തി ദേവമാതാ കോളജ് ലൈബ്രറി. ലൈബ്രറിയിൽ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തീകരിച്ച് വിദ്യാർഥികൾക്ക് കൈമാറി.
മോൻസ് ജോസഫ് എംഎൽഎ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 27 കമ്പ്യൂട്ടറുകൾ ലൈബ്രറിക്കായി അനുവദിച്ചു നൽകി. ഇതിന്റെ സ്വിച്ച് ഓൺ എംഎൽഎ നിർവഹിച്ചു. മാനേജർ ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയ് മാത്യു കവളമ്മാക്കൽ, ബർസാർ ഫാ. ജോസഫ് മണിയൻചിറ, പഞ്ചായത്തംഗം ജോയിസ് അലക്സ് എന്നിവർ പ്രസംഗിച്ചു.