വിദ്യാര്‍ഥികള്‍ നന്മയുടെ വക്താക്കളായി വളരണം: മോണ്‍. പോള്‍ പള്ളത്ത്
1453898
Tuesday, September 17, 2024 11:27 PM IST
ഏഴാച്ചേരി: സമൂഹത്തിന് നന്മ പകരുന്ന വിദ്യാര്‍ഥികളും കുടുംബങ്ങളും കൂട്ടായ്മകളും വളര്‍ന്നു വരേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മോണ്‍. പോള്‍ പള്ളത്ത്. എകെസിസി ഏഴാച്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 10, 12 ക്ലാസുകളിലും മറ്റു മത്സര പരീക്ഷകളിലും ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈശ്വരചിന്തയും സഹജീവികളോടുള്ള കരുണയുമാണ് വിദ്യാഭ്യാസത്തിലൂടെ നേടിയെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
യൂണിറ്റ് പ്രസിഡന്റ് ബിനോയി പള്ളത്ത് അധ്യക്ഷത വഹിച്ചു. ഫൊറോന പ്രസിഡന്റ് അജോ തുണുങ്കല്, എസ്എച്ച് കോണ്‍വന്റ് മദര്‍ സിസ്റ്റര്‍ ലിനറ്റ്, ബിജു അഗസ്റ്റിന് ചെമ്പങ്കരയില്, ജോമിഷ് നടയ്ക്കല്‍, സജി പള്ളിയാരടിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.