കോട്ടയം: രാജ്യസഭയിലേക്ക് വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട ജോസ് കെ. മാണിക്ക് പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്ത് ആവേശകരമായ സ്വീകരണം നല്കി. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ പുഷ്പഹാരമണിയിച്ചാണ് സ്വീകരിച്ചത്.
സ്വീകരണത്തിന് നന്ദി പ്രകടിപ്പിച്ച് ജോസ് കെ. മാണി പ്രസംഗിച്ചു.
വൈസ് ചെയര്മാന്മാരായ തോമസ് ചാഴികാടന്, ഡോ. എന്‍. ജയരാജ്, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, ജോബ് മൈക്കിള്‍ എംഎല്‍എ, പ്രമോദ് നാരായണ്‍ എംഎല്‍എ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, ബാബു ജോസഫ്, സണ്ണി തെക്കേടം, വിജി എം. തോമസ്, ബേബി ഉഴുത്തുവാല്‍, ജോണി നെല്ലൂര്‍, സഖറിയാസ് കുതിരവേലി, ജേക്കബ് തോമസ് അരികുപുറം, കെ. കുശലകുമാര്‍, ടി.എം ജോസഫ്, ജോസ് പാലത്തിനാല്‍, ജോസഫ് ചാമക്കാല, ജോസ് പുത്തന്‍കാല, പെണ്ണമ്മ ജോസഫ്, സിറിയക് ചാഴികാടന്, ബ്രൈറ്റ് വട്ടനിരപ്പേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.