കാഞ്ഞിരപ്പള്ളി: യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കൺവൻഷൻ കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച എല്ലാ വിദ്യാർഥികൾക്കും ഉപരിപഠനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുവാൻ സർക്കാർ തയാറാകണമെന്നും അലോട്ട്മെന്റുകൾ പൂർത്തിയായപ്പോൾ പതിനായിരക്കണക്കിന് വിദ്യാർഥികൾ അഡ്മിഷൻ കിട്ടാതെ പുറത്താണെന്നും ആൻ സെബാസ്റ്റ്യൻ പറഞ്ഞു.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. ഷിനാസ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി.എ. ഷെമീർ മുഖ്യപ്രഭാഷണം നടത്തി. അസീബ് ഈട്ടിക്കൽ, സുനിൽ തേനമാക്കൽ, നിബു ഷൗക്കത്ത്, നായിഫ് ഫൈസി, ഒ.എം. ഷാജി,റോബിറ്റ് മാത്യു, ഇ.എസ്. സജി, അൽഫാസ് റഷീദ്, സെയ്ദ് എം. താജു എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാം വിഷയങ്ങൾക്കും എ പ്ലസ് നേടി കുട്ടികളെ ആദരിച്ചു.