എന്‍ഡോക്രൈനോളജിയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി
1281788
Tuesday, March 28, 2023 1:17 AM IST
ചങ്ങനാശേരി: എന്‍ഡോക്രൈനോളജി യംഗ് സ്കോളര്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ നടന്ന പരീക്ഷയില്‍ ഒന്നാംറാങ്ക് കരസ്ഥമാക്കി ചങ്ങനാശേരി സ്വദേശി ഡോ. സുമയ്യ അബ്ദുള്‍ കലാം.
എംജി യൂണിവേഴ്സിറ്റി നടത്തിയ എംബിബിഎസ് പരീക്ഷയില്‍ കോട്ടയം ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍നിന്ന് ഒന്നാം റാങ്കും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍നിന്ന് ജനറല്‍ മെഡിസിനില്‍ എംഡിയും ഡിഎന്‍ബിയും ഉന്നതമാര്‍ക്കോടെ വിജയിച്ച ഡോ. സുമയ്യ നിലവില്‍ ഹൈദരാബാദ് ഉസ്മാനിയ ഗവൺമെന്റ് മെഡിക്കല്‍ കോളജില്‍ സൂപ്പര്‍ സ്പെഷാലിറ്റി എന്‍ ഡോക്രൈനോളജി വിഭാഗം മൂന്നാംവര്‍ഷ ഡിഎം വിദ്യാര്‍ഥിനിയാണ്.
ചങ്ങനാശേരി പെരുന്ന കൊച്ചണ്ണന്പറമ്പില് സല്സബീലില് പ്രഫ.കെ.എ. അബ്ദുള്‍ കലാമിന്റെയും (കൊടുങ്ങല്ലൂര്‍ എംഇഎസ് അസ്മാനി കോളജ് കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മുന്‍ മേധാവി) സബീനയുടെയും മകളാണ്. ഭര്‍ത്താവ്: ഡോ. നിജില്‍ അബ്ദുള്‍ ജലാല്‍ (സീനിയര്‍ സ്പെഷലിസ്റ്റ് ആന്‍ഡ് യൂറോളജി വിഭാഗം സര്ജന്, ആസ്റ്റര്‍ മിംസ് ആശുപത്രി മലപ്പുറം). മകന്: അഫാന് നിജില്‍.