എംഡിഎംഎയുമായി യുവാവ് പിടിയില്‍
1574131
Tuesday, July 8, 2025 9:35 PM IST
മാവേലിക്കര: എംഡിഎംഎയും കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. മാവേലിക്കര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എ. സഹദുള്ളയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പാലമേല്‍ എരുമക്കുഴി വിഷ്ണു ഭവനത്തില്‍ വിനീത് (24) പിടിയിലായത്.
എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാള്‍ പാറ ജംഗ്ഷന് ഇടപ്പോണ്‍ റോഡില്‍ ചെമ്പകശേരി മുക്കില്കഴിഞ്ഞദിവസം രാത്രി 11.55 ഓടെയാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 1.12 ഗ്രാം എംഡിഎംഎയും 6.979 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.
അസി. എക്സൈസ്ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ അനു, പ്രവീണ്‍, സിവില്‍ എക്സൈസ് ഓഫീസര്‍, താജുദ്ദീന്, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്.