ഹൈവേ വികസനം: ജനങ്ങളുടെ പ്രതിസന്ധി പരിഹരിക്കണം
1574129
Tuesday, July 8, 2025 9:35 PM IST
ഹരിപ്പാട്: അശാസ്ത്രീയമായ ഹൈവേ നിർമാണത്തെ ത്തുടർന്ന് ജനങ്ങൾ വലിയരീതിയിൽ പ്രതിസന്ധി നേരിടുകയാണെന്ന് രമേശ് ചെന്നിത്തല എംഎൽഎ പറഞ്ഞു. ക്യാമ്പ് ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുമാരപുരം പഞ്ചായത്തിലെ പ്രധാനപ്പെട്ട ജംഗ്ഷനായ നാരകത്തറ പൂർണമായും ബ്ലോക്ക് ചെയ്യുന്ന രീതീയിലാണ് നിലവിലുള്ള നിർമാണ പ്രവർത്തനം നടക്കുന്നത്.
ഇത് പഞ്ചായത്തിലെ ജനങ്ങളെ നേരിട്ട് ബാധിക്കും. ഈ വിഷയം ചർച്ച ചെയ്യുന്നതിനായി ദേശീയപാതാ അഥോറിട്ടി ഉദ്യോഗസ്ഥരുടെ മീറ്റിംഗ് 11ന്് തിരുവനന്തപുരത്ത് വിളിച്ചുചേർത്തിട്ടുണ്ട്. കേന്ദ്ര ഹൈവേ മന്ത്രി നിതിൻ ഗഡ്ഗരിയെ നേരിട്ടു കണ്ട് നിവേദനം കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.