ലഘു സമ്പാദ്യ പദ്ധതിയുമായി സെന്റ് മേരീസ് എല്‍പി സ്കൂള്‍
1511798
Thursday, February 6, 2025 11:59 PM IST
എടത്വ: ലഘു സമ്പാദ്യ പദ്ധതിയുമായി സെന്റ് മേരീസ് എല്‍പി സ്കൂള്‍. കരുതാം നാളേക്കായി എന്ന പേരില്‍ സഞ്ചയിക ലഘു സമ്പാദ്യ പദ്ധതിക്കു തുടക്കമായി. കുട്ടികളില്‍ സാമ്പത്തിക അവബോധം സൃഷ്ടിക്കാനും പണത്തിന്റെ മൂല്യം എന്തെന്ന് മനസിലാക്കാനും സഹായകമാകുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം എടത്വ പഞ്ചായത്തംഗം ജയിന് മാത്യു ഏറ്റവും കൂടുതല്‍ നിക്ഷേപക തുക നല്കിയ കുട്ടികള്‍ക്ക് പാസ്ബുക്ക് നല്കി നിര്‍വഹിച്ചു.
പിടിഎ പ്രസിഡന്റ് മിനി ജോസ് അധ്യക്ഷത വഹിച്ചു. സഞ്ചയിക പദ്ധതിയുടെ കുട്ടികളുടെ പ്രതിനിധികളായ നേഹ മരിയ മാത്യു, ജിയോണ്‍ ജോസഫ്, അധ്യാപക കണ്‍വീനര്‍മാരായ ജിന്റു ജോസ്, ജിസ് റോസ് കുര്യന് എന്നിവര്‍ പ്രസംഗിച്ചു. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.