കാ​യം​കു​ളം: കാ​പ്പ നി​യ​മം ലം​ഘി​ച്ച് നാ​ട്ടി​ലെ​ത്തി​യ പ്ര​തി​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പോ​ലീ​സു​കാ​ർ​ക്കുനേ​രെ ആ​ക്ര​മ​ണം. ര​ണ്ടു പോ​ലീ​സു​കാ​ർ​ക്കു പ​രി​ക്കേ​റ്റു. ഒ​ടു​വി​ൽ കാ​പ്പ കേ​സ് പ്ര​തി​യെ സാ​ഹ​സി​ക​മാ​യി പോ​ലീ​സ് പി​ടി​കൂ​ടി.

കാ​പ്പ കേ​സി​ൽ ക​ഴി​ഞ്ഞ ജൂ​ലൈ യിൽ ജി​ല്ല​യി​ൽനി​ന്നും നാ​ടു​ക​ട​ത്തി​യ കാ​യം​കു​ളം പ​ത്തി​യൂ​ർ കി​ഴ​ക്ക് കൃ​ഷ്ണ​നി​വാ​സി​ൽ അ​ഖി​ൽ കൃ​ഷ്ണ​ൻ (കി​ണ്ണ-30) ആ​ണ് ക​രീ​ല​ക്കു​ള​ങ്ങ​ര​ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കാ​പ്പ നിയമം ലംഘിച്ച് പ്ര​തി പ​ത്തി​യൂ​രി​ലെ വീ​ട്ടി​ൽ എ​ത്തി​യിരുന്നു.

ഇ​ത​റി​ഞ്ഞ് പോ​ലീ​സ് സം​ഘം എ​ത്തി​യ​തോ​ടെ പ്ര​തി പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് ബൈ​ക്കി​ൽ പാ​യു​ക​യാ​യി​രു​ന്നു.​ പി​ന്നാ​ലെ എ​ത്തി​യ പോ​ലീ​സ് സാ​ഹ​സി​ക​മാ​യി പ്ര​തി​യെ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. ക​രീ​ല​ക്കു​ള​ങ്ങ​ര എ​സ്ഐ ​ബ​ജി​ത്ത് ലാ​ൽ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഷാ​ന​വാ​സ്, അ​രു​ൺ, മു​ഹ​മ്മ​ദ് ഷാ​ഫി, സ​ലി​ൻ, വി​ഷ്ണു എ​സ്. നാ​യ​ർ, വി​ഷ്ണു എ​ന്നി​വ​ർ ചേ​ർ​ന്ന് ഇ​യാ​ളെ ത​ട​ഞ്ഞ് നി​ർ​ത്താ​ൻ ശ്ര​മി​ച്ച സ​മ​യ​ത്താ​ണ് ഇ​യാ​ൾ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച​ത്.

അ​ക്ര​മ​ത്തി​ൽ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​രു​ൺ, സ​ലി​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​ ഇ​വ​രെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​പ്പാ ഉ​ത്ത​ര​വ് ലം​ഘി​ച്ചതിനും പോ​ലീ​സ് ഉ​ദ്യോഗ​സ്ഥ​രെ അ​ക്ര​മി​ച്ച​തി​നും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.