ചേ​ർ​ത്ത​ല: ഐ​എം​എ ചേ​ർ​ത്ത​ല ബ്രാ​ഞ്ചിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക​പ്ര​മേ​ഹ ദി​ന​മാ​യ 14ന് ​ചേ​ർ​ത്ത​ല​യി​ലെ ആ​റ് ആ​ശു​പ​ത്രി​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും.

കെ​വി​എം സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ ഡോ.​ വി​നോ​ദ് കു​മാ​റും ഗ്രീ​ൻ​ഗാ​ർ​ഡ​ൻ​സി​ൽ ഡോ.​സി.​കെ. മാ​ത്യു​വും കി​ൻ​ഡ​റി​ൽ ഡോ.​ അ​രു​ണും ഡോ. ​അ​ന​ന്ത​നും അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹോ​സ്പി​റ്റ​ലി​ൽ ഡോ.​ അ​രു​ണും ശ്രീ​നാ​രാ​യ​ണ മെ​ഡി​ക്ക​ൽ മി​ഷ​ൻ ഹോ​സ്പി​റ്റ​ലി​ൽ ഡോ. ​ശ്യാം​ ലാ​ലും ഗ​വ. ​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ.​ വി​ജ​യ​കു​മാ​റും ബോ​ധ​വ​ത്ക​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

അ​റി​വ് പ്ര​ച​രി​പ്പി​ച്ചും ആ​രോ​ഗ്യ​ക​ര​മാ​യ ശീ​ല​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ച്ചും പ്ര​മേ​ഹം ബാ​ധി​ച്ച​വ​രെ പി​ന്തു​ണ​ച്ചും ലോ​ക​ത്തെ ആ​രോ​ഗ്യ​ക​ര​മാ​യ സ്ഥ​ല​മാ​ക്കിമാ​റ്റാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​മെ​ന്ന് ഐ​എം​എ ചേ​ർ​ത്ത​ല ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഡോ. ​അ​നി​ൽ വി​ൻ​സെ​ന്‍റ്, സെ​ക്ര​ട്ട​റി ഡോ.​ ജോ​ൺ മാ​ത്യു, ട്ര​ഷ​റ​ർ ഡോ.​എം.​എ​സ്. അ​ഞ്ജു, സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക​സ​മി​തി​അം​ഗം ഡോ.​ അ​രു​ൺ നാ​യ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.