അന്പ​ല​പ്പു​ഴ: ത​ന്നെ ഇ​ടി​ച്ച വാ​ഹ​ന​മേ​തെ​ന്ന​റി​യി​ല്ല. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ത​ന്‍റെ വാ​ഹ​ന​വും ന​ഷ്ട​പ്പെ​ട്ടു. അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് യു​വാ​വ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി ന​ൽ​കി. ത​ക​ഴി പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡ് കു​ന്നു​മ്മ ര​തീ​ഷ് ഭ​വ​ന​ത്തി​ൽ ര​തീ​ഷാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ മാ​സം പത്തൊന്പതി നാ​യി​രു​ന്നു അ​പ​ക​ടം. ത​ന്‍റെ കെഎൽ-66 ഡി 7511 എ​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ പു​ന​ലൂ​രി​ൽ നി​ന്നു മ​ട​ങ്ങിവ​രു​മ്പോ​ൾ ത​ക​ഴി​ക്കും തി​രു​വ​ല്ല​യ്ക്കു​മി​ട​യ്ക്ക് രാ​ത്രി​യി​ൽ ഏ​തോ വാ​ഹ​ന​മി​ടി​ക്കു​ക​യാ​യി​രു​ന്നു.

ബോ​ധം വീ​ണ​പ്പോ​ൾ തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. പി​ന്നീ​ട് ഇ​വി​ടെനി​ന്ന് ഡി​സ്ചാ​ർ​ജാ​യി തി​രു​വ​ല്ല​യി​ലെ മ​റ്റൊ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​യി. കൈ ​ഒ​ടി​ഞ്ഞ​തി​നാ​ൽ പ്ലേറ്റിട്ടു. ഇ​വി​ട​ത്തെ ചി​കി​ത്സ​യ്ക്കുശേ​ഷം തന്‍റെ വാ​ഹ​ന​മ​ന്വേ​ഷി​ച്ച് ന​ട​ക്കു​ക​യാ​ണ് ര​തീ​ഷ്. ഇ​തുസം​ബ​ന്ധി​ച്ച് അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് പോ​ലീ​സ് ത​ക​ഴി​യി​ലെ പെ​ട്രോ​ൾ പ​മ്പി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും വാ​ഹ​ന​ത്തെ​ക്കു​റി​ച്ച് ഒ​രു തു​മ്പും ല​ഭി​ച്ചി​ല്ല.

അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് പ​റ​യു​ന്നത് കേ​സ​ന്വേ​ഷി​ക്കേ​ണ്ട​ത് തി​രു​വ​ല്ല പോ​ലീ​സാ​ണെ​ന്ന്. തി​രു​വ​ല്ല പോ​ലീ​സ് പ​റ​യു​ന്നു അ​മ്പ​ല​പ്പു​ഴ പോ​ലീ​സാ​ണ് കേ​സ​ന്വേ​ഷി​ക്കേ​ണ്ട​തെ​ന്ന്. എ​ന്താ​യാ​ലും ആ​ഴ്ച​ക​ൾ പി​ന്നി​ട്ടി​ട്ടും ത​ന്നെ ഇ​ടി​ച്ച വാ​ഹ​ന​വും ത​ന്‍റെ വാ​ഹ​ന​വും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​തി​ന് പോ​ലീ​സ് താ​ത്പ​ര്യം കാ​ണി​ക്കു​ന്നി​ല്ലെ​ന്ന് കാ​ട്ടി​യാ​ണ് ര​തീ​ഷ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി ന​ൽ​കി​യ​ത്.