പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്വരലയം നടന്നു
1478516
Tuesday, November 12, 2024 7:25 AM IST
എടത്വ: പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ ഹയര്‍ സെക്കൻഡറി സ്കൂളില്‍ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് അഖില കേരള കരോക്കെ ഗാനമേള സ്വരലയം മത്സരം നടന്നു. ചങ്ങനാശേരി എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്നാം സ്ഥാനവും നെടുംകുന്നം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രണ്ടാം സ്ഥാനവും മാന്നാര്‍ നായര്‍ സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൂന്നാം സ്ഥാനവും നേടി. ഫ്ളവേഴ്സ് ചാനല്‍ വോയ്സ് ഓഫ് കേരള ഫെയിം അനീറ്റ് മരിയ സജി ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രിന്‍സിപ്പല്‍ തോമസുകുട്ടി മാത്യു ചീരംവേലില്‍ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് പി.വി. സിനു പന്ത്രണ്ടില്‍, പ്രോഗ്രാം ചെയര്‍പേഴ്സണ്‍ റോസ് മിനി മാത്യു, ജൂബിലി കണ്‍വീനര്‍ ഷിജോ സേവ്യര്‍, അധ്യാപിക ചിന്നു മരിയ എന്നിവര്‍ പ്രസംഗിച്ചു. സമ്മാനദാനം സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് ചൂളപ്പറമ്പില്‍, സജി കരിക്കംപള്ളി, ആന്റണി ചാക്കോ കണ്ടത്തില്‍പറമ്പില്‍, ജോര്‍ജുകുട്ടി നീലിക്കാട് എന്നിവര്‍ നിര്‍വഹിച്ചു.
ഒന്നാം സമ്മാനം 10000 രൂപയും സര്‍ട്ടിഫിക്കറ്റും രണ്ടാം സമ്മാനം 7000 രൂപയും സര്‍ട്ടിഫിക്കറ്റും മൂന്നാം സമ്മാനം 5000 രൂപയും സര്‍ട്ടിഫിക്കറ്റും നാലും അഞ്ചും സ്ഥാനക്കാര്‍ക്കു 1000 രൂപ പ്രോത്സാഹന സമ്മാനവും നല്കി. കേരളത്തിലെ 12 ടീമുകള്‍ ഗാനമേള മത്സരത്തില്‍ പങ്കെടുത്തു. സ്വരലയം കണ്‍വീനര്‍ ജിജോ സെബാസ്റ്റ്യന്‍ മത്സരത്തിനു നേതൃത്വം നല്കി.