കുഴഞ്ഞുവീണു മരിച്ചു
1478513
Tuesday, November 12, 2024 7:25 AM IST
ആലപ്പുഴ: ട്രെയിന്‍ യാത്രയ്ക്കിടെ കുഴഞ്ഞു വീണ മധ്യവയസ്കന് മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ മാവേലിക്കര റെയില്‍വേ സ്റ്റേഷനില്‍ ഇറക്കി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊല്ലം എറണാകുളം മെമുവില്‍ കായംകുളത്തുനിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് ഭാര്യക്കും മകനുമപ്പം പോകുകയായിരുന്ന ഭരണിക്കാവ് പോങ്ങും കുറ്റിയില്‍ പ്രകാശ് (50) ആണ് മരിച്ചത്.
ട്രെയിനില്‍ കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് മാവേലിക്കര റെയില്‍വേസ്റ്റേഷനില്‍ ഇറക്കുകയായിരുന്നു. റെയില്‍വേ ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്സ് സംഘം ആംബുലന്‍സില്‍ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിശോധനയില്‍ മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.