ആ​ല​പ്പു​ഴ: ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്കാ​യി എ​ക്‌​സെ​പ്ഷ​ണ​ല്‍ ലേ​ണിം​ഗ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഡി​ജി​റ്റ​ല്‍ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടു​ള്ള പ​രി​ശീ​ല​ന പ​ദ്ധ​തി അ​സീ​സി വി​ദ്യാ​ല​യം സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ച്ചു. ലോ​ക്ക​ല്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് പാ​റ​ശേ​രി​ല്‍ പ​രി​ശീല​ന​ങ്ങ​ള്‍​ക്കു​ള്ള ഡി​ജി​റ്റ​ല്‍ ആ​ക്ടി​വി​റ്റി ബു​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സിസ്റ്റർ ​ജെ​യ്‌​സ് സി​എം​സി സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് കു​ള​ത്തു​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടെ​ക്‌​നോ​ള​ജി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളി​ല്‍ വ​ലി​യമാ​റ്റ​ങ്ങ​ള്‍ സാ​ധ്യ​മാ​ണെ​ന്ന് എ​ക്‌​സെ​പ്ഷ​ണ​ല്‍ ലേ​ണിം​ഗ് സി​ഇ​ഒ ഡോ. ​ജി​നോ ആ​രു​ഷി, ഡി​ജി​റ്റൈ​സേ​ഷ​ന്‍ വി​ശ​ദീ​ക​ര​ണ പ്ര​ഭാ​ഷ​ണ​ത്തി​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ജി​ന്‍​സ​ണ്‍ ഏ​ല്യാ​സ്, എ​ലി​സ​ബ​ത്ത്, പി​ടി​എ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് സാ​ലി എ​ന്നി​വ​ര്‍ പങ്കെടുത്തു.