പനി ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു
1478517
Tuesday, November 12, 2024 7:25 AM IST
മാന്നാർ: വാക്സിനേഷൻ എടുത്തതിനെ തുടർന്നുണ്ടായ പനിയിൽ ചികിത്സയിലിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. മാന്നാർ കുരട്ടിശേരി കടമ്പാട്ട് കിഴക്കേതിൽ പാർവതിയുടെയും കായംകുളം ഒറ്റത്തെങ്ങിൽ കൊച്ചുമോന്റെയും ഒൻപത് മാസം പ്രായമായ മകൾ കൈവല്യ ആണ് മരിച്ചത്.
ഒമ്പതാം മാസത്തെ പ്രതിരോധ കുത്തിവയ്പ് മൂന്നുദിവസം മുമ്പാണ് കായംകുളത്തെ ആശുപത്രിയിൽ നിന്ന് എടുത്തത്. അന്ന് വൈകിട്ട് പനി ഉണ്ടായതിനെ തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് വീട്ടിലെത്തിയെങ്കിലും കഴിഞ്ഞ ദിവസം പനി മൂർച്ഛിച്ചതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.