ആല​പ്പു​ഴ: സം​സ്ഥാ​ന​ത്തെ കളക്‌ടറേ​റ്റു​ക​ളി​ലെ ആ​ദ്യ വ​നി​താ ഡ​ഫേ​ദാ​ര്‍ എ​ന്ന നേ​ട്ടം സ്വ​ന്തം പേ​രി​ല്‍ ചേ​ര്‍​ത്ത് അ​റ​യ്ക്ക​ല്‍ കെ. സി​ജി. വെ​ള്ള ചു​രി​ദാ​റും ഷൂ​വും ചു​വ​ന്ന ക്രോ​സ്‌​ബെ​ല്‍​റ്റും സ​ര്‍​ക്കാ​ര്‍ മു​ദ്ര​യും ധ​രി​ച്ച് ആ​ല​പ്പു​ഴ ക​ള​ക്ട​റു​ടെ മു​റി​ക്കുമു​ന്നി​ല്‍ സി​ജി നി​ല്‍​ക്കു​മ്പോ​ള്‍ അ​തു ച​രി​ത്ര​മാ​കു​ക​യാ​ണ്-​സം​സ്ഥാ​ന​ത്തെ ക​ള​ക്ട​റേ​റ്റി​ല്‍ ആ​ദ്യ​മാ​യി ഒ​രു വ​നി​താ ഡ​ഫേ​ദാ​ര്‍. ചെ​ത്തി​യെ​ന്ന തീ​ര​ഗ്രാ​മ​ത്തി​ല്‍​നി​ന്ന് 2000ല്‍ ​ജി.വി ​രാ​ജ​യു​ടെ മി​ക​ച്ച കാ​യി​ക​താ​ര​ത്തി​നു​ള്ള അ​വാ​ര്‍​ഡ് നേ​ടി​യ സി​ജി 24 വ​ര്‍​ഷ​ത്തി​നി​പ്പു​റം വീ​ണ്ടും ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു.

ഇ​നി ക​ളക്ട​ര്‍ അ​ല​ക്‌​സ് വ​ര്‍​ഗീ​സി​ന്‍റെ ഡ​ഫേ​ദാ​റാ​യി (അ​ക​മ്പ​ടി ജീ​വ​ന​ക്കാ​രി) സ​ദാ​സ​മ​യ​വും സി​ജി​യു​ണ്ടാ​കും. തി​ങ്ക​ളാ​ഴ്ച ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു. ജോ​ലി​സ​മ​യ​ത്തി​ല്‍ കൃ​ത്യ​ത​യി​ല്ലാ​ത്ത​തി​നാ​ല്‍ പൊ​തു​വേ ആ​ളു​ക​ള്‍ മ​ടി​ക്കു​ന്ന ഈ ​ജോ​ലി ചേ​ര്‍​ത്ത​ല ചെ​ത്തി അ​റ​യ്ക്ക​ല്‍ വീ​ട്ടി​ല്‍ കെ. ​സി​ജി​യാ​ണ് ഏ​റ്റെ​ടു​ത്ത​ത്. മു​ന്‍ ഡ​ഫേ​ദാ​റിന്‍റെ ഒ​ഴി​വി​ലാ​ണ് സി​ജി​യു​ടെ നി​യ​മ​നം.

ഭാ​രോ​ദ്വ​ഹ​ന​ത്തി​ല്‍ 1996, 1997, 1998 വ​ര്‍​ഷ​ങ്ങ​ളി​ല്‍ ദേ​ശീ​യ, സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ളി​ലും 1995ല്‍ ​ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ ന​ട​ന്ന ഏ​ഷ്യ​ന്‍ മ​ത്സ​ര​ത്തി​ലും സ്വ​ര്‍​ണ​മെ​ഡ​ല്‍ നേ​ടി. 2005ൽ സ്‌​പോ​ര്‍​ട്സ് ക്വാ​ട്ട​യി​ല്‍ ക​ളക്ട​റേ​റ്റി​ല്‍ അ​റ്റ​ന്‍​ഡ​റാ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു. 2019ല്‍ ​കളക്ട​റു​ടെ ചേം​ബ​റി​ലെ​ത്തി. വി​ര​മി​ക്കാ​ന്‍ ഇ​നി ആ​റുമാ​സം കൂ​ടി​യേ​യു​ള്ളൂ.

ന​ന്നാ​യി പ്ര​വ​ര്‍​ത്തി​ക്കാ​നാ​കു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നു. ജോ​ലി ഏ​റ്റെ​ടു​ത്ത​പ്പോ​ള്‍ ഏ​റ്റ​വു​മ​ധി​കം പി​ന്തു​ണ ത​ന്ന​ത് കു​ടും​ബ​മാ​ണ്. അ​ടു​ത്ത ഡ​ഫേ​ദാ​ര്‍ ആ​രെ​ന്ന ചോ​ദ്യ​മു​യ​ര്‍​ന്ന​പ്പോ​ഴേ സ​മ്മ​ത​മ​റി​യി​ച്ചു. ക​ള​ക്ട​റ​ട​ക്ക​മു​ള്ള​വ​ര്‍ പി​ന്തു​ണ​ച്ചു-സി​ജി പ​റ​ഞ്ഞു. ജി​ല്ല​യി​ലെ ഏ​റ്റ​വും സീ​നി​യ​റാ​യ ഓ​ഫീ​സ് അ​റ്റ​ന്‍​ഡ​റെ​യാ​ണ് ക​ള​ക്ട​റു​ടെ ഡ​ഫേ​ദാ​റാ​യി നി​യ​മി​ക്കു​ക.

അ​ഫ്‌​സ​ല്‍ ഇ​നി​ റ​വ​ന്യു ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റില്‍ ക്ലര്‍​ക്ക്

ഡ​ഫേ​ദാ​റി​ന്‍റെ കോ​ട്ട് അ​ഴി​ച്ച അ​ഫ്‌​സ​ല്‍ ഇ​നി ക്ലര്‍​ക്കി​ന്‍റെ ക​സേ​ര​യി​ല്‍. എ​ട്ടു വ​ര്‍​ഷ​ത്തി​നി​ടെ 14 ക​ള​ക്ട​ര്‍​മാ​രു​ടെ ഡ​ഫേ​ദാ​ര്‍ ആ​യി​രു​ന്ന ല​ജ്‌​ന​ത്തു​ല്‍ വാ​ര്‍​ഡ് ന​വ​റോ​ജ് പു​ര​യി​ടം നെ​ച്ചു നെ​സ്റ്റി​ല്‍ എ. ​അ​ഫ്‌​സ​ലാ​ണ് ഡ​ഫേ​ദാ​റി​ന്‍റെ ജോ​ലി മ​തി​യാ​ക്കി ക്ല ര്‍​ക്കാ​യ​ത്. അ​ഫ്‌​സ​ല്‍ ജോ​ലി​ക്കു ക​യ​റി​യത് സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍.

പി​ന്നീ​ട് ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റി​ലെ​ത്തി​യ അ​ഫ്‌​സ​ല്‍ ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ല്‍ ഓ​ഫീ​സ് അ​സി​സ്റ്റന്‍റ് ആ​വു​ന്ന​ത് 2009 ലാ​ണ്. ആ​ദ്യ​മാ​യി ഡ​ഫേ​ദാ​റി​ന്‍റെ യൂ​ണി​ഫോ​മി​ട്ട​പ്പോ​ള്‍ പി. ​വേ​ണു​ഗോ​പാ​ലാ​യി​രു​ന്നു ക​ള​ക്ട​ര്‍. എ​ല്ലാ ക​ള​ക്ട​ര്‍​മാ​രു​ടെ​യും ഇ​ഷ്ട​തോ​ഴ​നാ​യി​രു​ന്നു അ​ഫ്‌​സ​ല്‍. ഡാ​റ്റാ എ​ന്‍​ട്രി ഓ​പ്പ​റേ​റ്റ​ര്‍ ഷീ​ന ബീ​ഗം ആ​ണ് ഭാ​ര്യ. മ​ക്ക​ള്‍: ന​സ്‌​റി​ന്‍ (ബി​ഡി​എ​സ് വി​ദ്യാ​ര്‍​ഥി​നി), നൗ​റി​ന്‍ (9-ാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി).