കായം​കു​ളം: സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളെ നി​ശ്ച​യി​ക്കു​ന്ന​തി​നെച്ചൊല്ലി ഉ​ണ്ടാ​യ ത​ര്‍​ക്ക​ത്തെ ത്തുട​ര്‍​ന്ന് വേ​ദി സം​ബ​ന്ധി​ച്ച് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം ഒ​ടു​വി​ല്‍ കാ​യം​കു​ള​ത്തുത​ന്നെ ന​ട​ത്താ​ന്‍ തീ​രു​മാ​ന​മാ​യി.

കാ​യം​കു​ള​ത്ത് വേ​ദി വേ​ണോ വേ​ണ്ട​യോ എ​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കാ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്പ്ര​സി​ഡ​ന്‍റ് കെ.ജി. രാ​ജേ​ശ്വ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് ക​ലോ​ത്സ​വം കാ​യം​കു​ള​ത്തുത​ന്നെ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്.

യോ​ഗ​ത്തി​ല്‍ വി​വി​ധ അ​ധ്യാ​പ​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും കാ​യം​കു​ളം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി. ​ശ​ശി​ക​ല, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ഇ.എ​സ്. ശ്രീ​ല​ത, കാ​യം​കു​ളം ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മാ​യാ രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

ച​ര്‍​ച്ച​യി​ല്‍ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ള്‍ മു​ന്നോ​ട്ടുവച്ച നി​ര്‍​ദേ​ശം ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പി ​ശ​ശി​ക​ല അം​ഗീ​ക​രി​ച്ചു. സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ക്കു​മ്പോ​ള്‍ വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളു​ടെ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം അ​ധ്യാ​പ​ക സം​ഘ​ട​ന നി​ര്‍​ദേശി​ക്കു​ന്ന​വ​ര്‍​ക്കുന​ല്‍​കാ​മെ​ന്നും ക​ഴി​ഞ്ഞദി​വ​സം സ്വാ​ഗ​തസം​ഘം യോ​ഗം അ​ല​ങ്കോ​ല​മാ​യ​തി​ന്‍റെ പേ​രി​ല്‍ വ​കു​പ്പുത​ല ന​ട​പ​ടി ശു​പാ​ര്‍​ശ ചെ​യ്ത് അ​ധ്യാ​പി​ക ബീ​ന ഉ​ള്‍​പ്പെ ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രേ ന​ഗ​ര​സ​ഭ പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​ന്മേ​ല്‍ തു​ട​ര്‍ ന​ട​പ​ടി ഉ​ണ്ടാ​വി​ല്ല​ന്നും ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ യോ​ഗ​ത്തി​ല്‍ ഉ​റ​പ്പുന​ല്‍​കി. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളും ക​ലോ​ത്സ​വം കാ​യം​കു​ള​ത്തുത​ന്നെ ന​ട​ത്താ​ന്‍ നി​ല​പാ​ട് അ​റി​യി​ച്ച​ത്.

ന​വം​ബ​ര്‍ 26 മു​ത​ല്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച ക​ലോ​ത്സ​വം ഡി​സം​ബ​ര്‍ 2,3,4,5 തീ​യ​തി​ക​ളി​ലാ​യി മാ​റ്റി ന​ട​ത്താ​നാ​ണ് ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം. ന​വം​ബ​ര്‍ 20ന് ​സം​ഘ​ട​കസ​മി​തി രൂ​പീ​ക​ര​ണ യോ​ഗം കാ​യം​കു​ള​ത്ത് ന​ട​ക്കും. വി​വി​ധ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് പി.​ഡി. ജോ​ഷി, വി.ആ​ര്‍. ബീ​ന, അ​ന​സ് എം. ​അ​ഷ്റ​ഫ്, ബി. ​ബി​ജു, പോ​രു​വ​ഴി ബാ​ല​ച​ന്ദ്ര​ന്‍, ഉ​ണ്ണി ശി​വ​രാ​ജ​ന്‍, എ​സ്. ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.