ചേര്‍​ത്ത​ല: സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ ക​ബ​ഡി സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ സ്വ​ര്‍​ണ​ത്തി​ലൂ​ടെ ആ​ല​പ്പു​ഴ നേ​ടി​യ സു​വ​ര്‍​ണ​നേ​ട്ട​ത്തി​ല്‍ ചേ​ര്‍​ത്ത​ല ഗ​വ. ഗേ​ള്‍​സ് സ്‌​കൂ​ളി​ന് അ​ഭി​മാ​ന നി​മി​ഷം. സ്‌​കൂ​ള്‍ മേ​ള​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ക​ബ​ഡി​യി​ല്‍ ആ​ല​പ്പു​ഴ പെ​ണ്‍​കി​രീ​ടം ചൂ​ടു​ന്ന​ത്.

ഈ ​ടീ​മി​ല്‍ ചേ​ര്‍​ത്ത​ല ഗ​വ. ഗേ​ള്‍​സ് സ്‌​കൂ​ളി​ലെ ഏ​ഴു താ​ര​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം സ്കൂ​ളി​നും അ​ഭി​മാ​ന​മാ​യി മാ​റി. 12 അം​ഗ സം​ഘ​ത്തി​ല്‍ ചേ​ര്‍​ത്ത​ല ഗേ​ള്‍​സ് സ്‌​കൂ​ളി​ലെ ഗൗ​രി​ശ​ങ്ക​രി, എ​സ്. അ​ന​ശ്വ​ര, ദേ​വ​ന​ന്ദ​ന, സ്വീ​റ്റി സ​ണ്ണി, ബി. ​ഋ​തു, അ​നു​ല​ക്ഷ്മി, ഗൗ​രി​പാ​ര്‍​വ​തി എ​ന്നി​വ​രാ​ണ് ആ​ല​പ്പു​ഴ​യു​ടെ സ്വ​ര്‍​ണ​നേ​ട്ട​ത്തി​ന് ചു​ക്കാ​ന്‍​ പി​ടി​ച്ച​ത്. 2001ല്‍ ​സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ജ​യ​ത്തി​നുശേ​ഷം 23 വ​ര്‍​ഷം പി​ന്നി​ടു​മ്പോ​ഴാ​ണ് ക​ബ​ഡി​യി​ല്‍ ആ​ല​പ്പു​ഴ​യ്ക്ക് കി​രീ​ട​മെ​ത്തു​ന്ന​ത്.

മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ ചേ​ര്‍​ത്ത​ല ഗേ​ള്‍​സ് സ്‌​കൂ​ളി​ലെ ഗൗ​രി​ശ​ങ്ക​രി, എ​സ്. ​അ​ന​ശ്വ​ര, ദേ​വ​ന​ന്ദ​ന എ​ന്നി​വ​ര്‍ ദേ​ശീ​യ ചാ​മ്പ്യ​ന്‍​ഷി​പ്പി​നു​ള്ള കേ​ര​ള ​ടീ​മി​ല്‍ ഇ​ടം​പി​ടി​ച്ചു. ആ​ദ്യ റി​സ​ര്‍​വാ​യി സ്വീ​റ്റി സ​ണ്ണി​യെ​യും തെര​ഞ്ഞെ​ടു​ത്തു. സി​നി​യ​ര്‍ മ​ത്സ​ര​ത്തി​ല്‍ പ്രൊ​മി​സിം​ഗ് താ​ര​മാ​യി തി​ര​ഞ്ഞെ​ടു​ത്ത ഗൗ​രി​ശ​ങ്ക​രി​യാ​യി​രു​ന്നു ടീ​മി​നെ ന​യി​ച്ച​ത്.

ഇ​വ​രെ കൂ​ടാ​തെ പൂ​ച്ചാ​ക്ക​ല്‍ ശ്രീ​ക​ണ്‌​ഠേ​ശ്വ​രം സ്‌​കൂ​ളി​ലെ ഭാ​ഗ്യ​ശ്രീ, എ​ന്‍​എ​സ്എ​സ് എ​ച്ച്എ​സ്എ​സ് തൃ​ച്ചാ​റ്റു​കു​ളം സ്‌​കൂ​ളി​ലെ ആ​ര്യ​ന​ന്ദ എ​സ്. നാ​യ​ര്‍, കാ​യം​കു​ളം ക​ട്ട​ച്ചി​റ ജോ​ണ്‍​ കെ​ന്ന​ഡി മെ​മ്മോ​റി​യ​ല്‍ സ്‌​കൂ​ളി​ലെ ആ​ര്‍​ദ്ര ബി. ​വി​ജ​യ​ന്‍, ബു​ധ​നൂ​ര്‍ ഗ​വ. ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ എ​സ്. ആ​ര്യ, റോ​മാ ​പോ​ള്‍ എ​ന്നി​വ​രാ​യി​രു​ന്നു സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ചേ​ര്‍​ത്ത​ല സെ​വ​ന്‍ ഹീ​റോ​സി​ന്‍റെ താ​ര​ങ്ങ​ളാ​ണ് ചേ​ര്‍​ത്ത​ല ഗ​വൺമെന്‍റ് ഗേ​ള്‍​സ് സ്‌​കൂ​ളി​ലെ ഏ​ഴു​ പേ​രും. കാ​യി​കാ​ധ്യാ​പ​ക​ന്‍ പി.​ പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 2001ല്‍ ​ചാ​മ്പ്യ​ന്മാ​രാ​യ ജി​ല്ലാ ടീ​മം​ഗ​ങ്ങ​ളാ​യ എ​സ്. മു​കേ​ഷ്, സു​ജീ​ഷ് എ​ന്നി​വ​രും കൃ​ഷ്ണ​ദാ​സ് റോ​യി​യു​മാ​ണ് ടീ​മി​നെ പ​രി​ശീ​ലി​പ്പി​ച്ച​ത്. സ​ബി​താ ര​തീ​ഷാ​യി​രു​ന്നു ടീം ​മാ​നേ​ജ​ര്‍.