റേഷൻ വ്യാപാരികൾ ധർണ നടത്തി
1478512
Tuesday, November 12, 2024 7:25 AM IST
ചേർത്തല: കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോ സിയേഷൻ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. വ്യാപാരികളുടെ വേതന കുടിശിക ഉടൻ നല്കുക, എല്ലാ മാസവും 10നു മുമ്പ് വേതനം നൽകുക, വാതിൽപ്പടി വിതരണത്തിലെ കാലതാമസം ഒഴിവാക്കുക, കെടിപിഡിഎസ് ആക്ടിലെ അപാകതകൾ പരിഹരിക്കുക, കിറ്റ് കമ്മീഷൻ പൂർണമായും വ്യാപാരികൾക്ക് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
താലൂക്ക് സപ്ലൈ ഓഫീസിനു സമീപം നടന്ന ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് തൈക്കൽ സത്താർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ഇ.വി. തിലകൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. രാഹുലേയൻ, ജയചന്ദ്രൻ, ഷൈൻ, അജിത്ത്കുമാർ, കുട്ടൻ പൂച്ചാക്കൽ, എൻ. രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.