ശബരിമല തീര്‍ഥാടനം: വിരിവയ്ക്കാന്‍ നഗരസഭ സൗകര്യങ്ങളൊരുക്കും
1460694
Saturday, October 12, 2024 3:14 AM IST
ചെങ്ങന്നൂര്‍: ശബരിമല സീസണില്‍ ചെങ്ങന്നൂരില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് വിരിവയ്ക്കുന്നതിന് നഗരസഭ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ചെയര്‍പേഴ്സണ്‍ ശോഭാ വര്‍ഗീസ് പറഞ്ഞു. നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന ശബരിമല അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഒരേസമയം നൂറിലധികം പേര്‍ക്ക് വിരിവയ്ക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കുന്നത്. തീര്‍ഥാടകര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കും വിശ്രമത്തിനുമായി പ്രത്യേക സൗകര്യങ്ങളും നഗരസഭ സജ്ജീകരിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങളും തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികളും നേരത്തെ പൂര്‍ത്തീകരിക്കുമെന്നും ചെയര്‍പേഴ്സണ്‍ ശോഭ വര്‍ഗീസ് പറഞ്ഞു. വൈസ് ചെയര്മാന് കെ. ഷിബുരാജന്‍ അധ്യഷനായി.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ മിനി സജന്, റിജോ ജോണ്‍ ജോര്‍ജ്, അശോക് പടിപ്പുരയ്ക്കല്‍, റ്റി. കുമാരി, സൂപ്രണ്ട് ആര്.എസ്. കൃഷ്ണകുമാര്‍, കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, വ്യാപാരി വ്യവസായി ഏകോപനസമതി പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു.