കാവാലം പള്ളിയിൽ തിരുനാളിനു തുടക്കമായി
1460107
Thursday, October 10, 2024 12:11 AM IST
മങ്കൊമ്പ്: കാവാലം സെന്റ് തെരേസാസ് പള്ളിയിൽ ഇടവകമധ്യസ്ഥയായ വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാളിനു തുടക്കമായി. വികാരി ഫാ. ജോസഫ് പുതുവീട്ടിൽ കൊടിയേറ്റി. തുടർന്നു നടന്ന വിശുദ്ധ കുർബാനയ്ക്കു മുൻ വികാരി ഫാ. ഏബ്രഹാം തയ്യിൽ മുഖ്യകാർമികത്വം വഹിച്ചു. ഇന്നു വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുർബാന, ഫാ. ജോസഫ് ബംഗ്ലാവുപറമ്പിൽ, പ്രസംഗം ഫാ. ബാബു തറപ്പേൽ. പൂർവികസ്മരണാ ദിനമായി ആചരിക്കുന്ന നാളെ വൈകുന്നേരം 5.30ന് ഇടവകയിൽനിന്നുള്ള വൈദികരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം.
മരിച്ചവർക്കുവേണ്ടിയുള്ള തിരുക്കർമങ്ങൾ. 12ന് രാവിലെ 6.30ന് റാസ കുർബാന ഫാ. ഐസക് ആലഞ്ചേരി. വൈകുന്നേരം അഞ്ചിന് റംശാ, വചനപ്രഘോഷണം, ഫാ. അമൽ നാട്ടുവഴിപ്പറമ്പിൽ. തുടർന്നു തട്ടാശേരി ജംഗ്ഷൻ ചുറ്റി പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ 13ന് രാവിലെ 9.30ന് തിരുനാൾ കുർബാന, സന്ദേശം ഫാ. പോളി മണിയാട്ട്, പ്രദക്ഷിണം ഫാ. ചെറിയാൻ വലിയവീട്. വൈകുന്നേരം നാലിന് വിശുദ്ധ കുർബാന.