വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ഗുരുതര പരിക്ക്
1459632
Tuesday, October 8, 2024 6:15 AM IST
അമ്പലപ്പുഴ: തിരമാലയിൽപ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ഗുരുതര പരിക്ക്. പുന്നപ്ര തെക്ക് കാക്കരിയിൽ അഭിലാഷിന്റെ ഉടമസ്ഥതയിലുള്ള ആന്റണി വൺ എന്ന നീട്ടുവല വള്ളമാണ് അപകടത്തിൽപ്പെട്ടത്.
വള്ളം ഉടമ അഭിലാഷി(45)നാണ് പരിക്കുപറ്റിയത്. ഇദ്ദേഹത്തെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പകൽ 11.30ന് മത്സ്യബന്ധനം കഴിഞ്ഞ് പനച്ചുവട് പടിഞ്ഞാറ് തീരത്ത് വള്ളം അടുപ്പിക്കുന്നതിനിടയിൽ കൂറ്റൻ തിരമാലയിൽ വള്ളം മറിയികുകയായിരുന്നു. രണ്ട് എൻജിനും വലയും നഷ്ടമായി. വള്ളത്തിനും കേടുപാടുകളുണ്ട്. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണാക്കാക്കുന്നു.