നൂറുമേനി സീസണ്-2 മഹാസംഗമം 27ന്
1437629
Sunday, July 21, 2024 2:08 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ബൈബിള്‍ അപ്പൊസ്തലേറ്റിന്റെയും മാക് ടിവിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ നൂറുമേനി സീസണ് 2ന്റെ സമ്മാനദാനവും മഹാസംഗമവും 27ന് എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടത്തും.
രാവിലെ 8.30ന് ആരംഭിക്കുന്ന മഹാസംഗമത്തില്‍ അതിരൂപതയിലെ 250 ഇടവകകളില്‍ വചനമത്സരത്തില് പങ്കെടുത്ത് സമ്മാനാര്‍ഹരായ കുട്ടികള്‍, യുവാക്കള്‍, മാതാപിതാക്കള്‍, നഴ്സുമാര്‍, സന്യസ്തര്‍, അര്‍ഥിനികള്‍, വൈദിക വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂവായിരത്തോളം പേര് പങ്കെടുക്കും. അതിരൂപതയില്‍ വചനതാരം അവാര്‍ഡ് ജേതാക്കളെയും ഗ്രാന്റ് ഫിനാലെ മത്സരത്തില്‍ ജേതാക്കളായ ഫാമിലികളെയും പ്രത്യേക സമ്മാനങ്ങള്‍ നല്കി ആദരിക്കും.
മഹാസംഗമം മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. സഹായ മെത്രാന് മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
വിവിധ വിഭാഗങ്ങളില്‍ ജേതാക്കളായവര്‍
ഇന്‍ഫന്റ് വിഭാഗത്തില്‍ സേറ അന്ന ജൂവല്‍ (സെന്റ് മേരീസ് പാറേല്‍), ജൂണിയര്‍ വിഭാഗത്തില്‍ ആന്‍ മരിയ പി.എസ്. (സെന്റ് റീത്താസ് അതിരമ്പുഴ), പേരന്റ്സ് വിഭാഗത്തില്‍ റ്റി.റ്റി. ജോണ്‍ കുഭംവേലില് (സെന്റ് മേരീസ് പാറേല്‍), സീനിയര്‍ സിറ്റിസണ്‍ വിഭാഗത്തില്‍ ലൈസാമ്മ ജോസ് (സെന്റ് മേരീസ് കുടമാളൂര്‍), സീനിയേഴ്സ് വിഭാഗത്തില്‍ റോസമ്മ സെബാസ്റ്റ്യന്‍ (ലൂര്‍ദ് മാതാ മാമ്മൂട്), യൂത്ത് ജൂണിയര്‍ വിഭാഗത്തില്‍ മെറിന് കുര്യന് (സെന്റ് ജോസഫ് വെരൂര്‍), യൂത്ത് സീനിയര്‍ വിഭാഗത്തില്‍ എല്ഡ അന്ന സിബി (സെന്റ് ജോസഫ് കായല്‍പ്പുറം) എന്നിവര്‍ അതിരൂപതയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.