എ​ട്ടുല​ക്ഷം വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Sunday, June 16, 2024 2:54 AM IST
കാ​യം​കു​ളം: എ​ട്ടുല​ക്ഷം രൂപ വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​ർ ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

തൃ​ശൂ​ർ അ​ന്തി​ക്കാ​ട് ചു​മ്മാ​ത്തു​പ​റ​മ്പി​ൽ വി​ജ​യ​കു​മാ​ർ (35), മ​ല​പ്പു​റം വെ​ളി​യം​കോ​ട് ഗ്രാ​മം, വ​ലി​യ​പു​ര​യ്ക്ക​ൽ ഫ​യി​സ് (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. നി​രോ​ധി​ത പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ളാ​യ ഹ​ൻ​സ്കൂ​ൾ എ​ന്നി​വ​യു​ടെ വ​ൻ​ശേ​ഖ​ര​മാ​ണ് ഇ​വ​രി​ൽനി​ന്നു പി​ടി​കൂ​ടി​യ​ത്.

സ്കൂ​ൾ കോ​ള​ജ് പ​രി​സ​ര​ങ്ങ​ളി​ൽ നി​രോ​ധി​ത പു​ക​ല​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വ​ൻ​തോ​തി​ൽ വി​ൽ​പ്പ​ന ന​ട​ത്താ​നാ​യി കൊ​ണ്ടു​വ​രു​ന്നു എ​ന്ന ര​ഹ​സ്യവി​വ​ര​ത്തെ ത്തുട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് KL 30 H 7194 എ​ന്ന ന​മ്പ​ർ പ​തി​ച്ച മാ​രു​തി വാ​ഗ​ണ​ർ വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​വ​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

ദേ​ശീ​യ​പാ​ത​യി​ൽ ചേ​പ്പാ​ടി​നു സ​മീ​പം ഹോ​ട്ട​ലി​ന് മു​ൻ​വ​ശത്താണ് വാഹനം പി​ടി​കൂ​ടി​യ​ത്. കാ​യം​കു​ളം ഡി​വൈ​എ​സ്പി ​അ​ജ​യ​നാ​ഥി​ന്‍റെ മേ​ൽനോ​ട്ട​ത്തി​ൽ ക​രീ​ല​ക്കു​ള​ങ്ങ​ര എ​സ്എ​ച്ച്ഒ ​സു​നീ​ഷ്, പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ ബ​ജി​ത്ത് ലാ​ൽ, അ​ഡീ​ഷ​ണ​ൽ എ​സ്ഐ ​പോ​ളി, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​നി, ഹോം ​ഗാ​ർ​ഡ് ശി​വ​രാ​മ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.