ഇടിമിന്നലിൽ വീടു തകർന്നു
1416326
Sunday, April 14, 2024 5:00 AM IST
മാന്നാർ: വേനൽമഴയെത്തുടർന്നുണ്ടായ ഇടിമിന്നലിൽ വീടിനു വൻ നാശനഷ്ടം. പരുമല വടക്കേ മടുക്ക വീട്ടിൽ ജയകുമാറിന്റെ വീടിനാണ് നാശനഷ്ടം ഉണ്ടായത്.
ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിന്റെ ഭിത്തികൾ വിണ്ടുകീറുകയും കോൺക്രീറ്റ് പൊട്ടിത്തെറിക്കുകയുമായിരുന്നു. കെഎസ്ഇബിയുടെ വൈദ്യുത മീറ്റർ കത്തിനശിക്കുകയും വൈദ്യുതി ഉപകരണങ്ങൾ മുഴുവൻ തകരാറിലാറുകയും ചെയ്തു.
ഇടിമിന്നലുണ്ടായ സമയം ജയകുമാറിന്റെ ഭാര്യ വീടിന്റെ പുറത്തും മകൾ വീട്ടിനുള്ളിലുമായിരുന്നു. വീടിനുള്ളിൽ ഉണ്ടായിരുന്ന മകൾ സ്നേഹയ്ക്ക് ഇടിമിന്നലിന്റെ ആഘാതം ഉണ്ടായെങ്കിലും കാര്യമായ പരിക്ക് പറ്റിയില്ല. ഓട്ടോറിക്ഷ തൊഴിലാളിയാണ് ജയകുമാർ.