സിദ്ധാർഥിന്റെ മരണത്തിനു കാരണം മുഖ്യമന്ത്രിയുടെ വാക്കുകൾ കേട്ട എസ്എഫ്ഐക്കാർ: എ.എ. ഷുക്കൂർ
1397024
Sunday, March 3, 2024 5:18 AM IST
ആലപ്പുഴ: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥിന്റെ മരണത്തിന് ഉത്തരവാദികളായവർ മുഖ്യമന്ത്രിയുടെ വാക്കുകളിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ എസ്എഫ്ഐക്കാരാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ പറഞ്ഞു.
സിദ്ധാർഥിന്റെ മരണത്തിനു കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കെപിസിസിയുടെ ആഹ്വാന പ്രകാരം ആലപ്പുഴ നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മിറ്റി പ്രസിഡന്റ് കെ.എ. സാബു, ഡിസിസി ജനറൽ സെക്രട്ടറി ടി.വി. രാജൻ, സിറിയക് ജേക്കബ്, കെ.എൽ. ഷെരീഫ്, എം.കെ. നിസാർ, എസ്. ഗോപകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
സിദ്ധാർഥിന്റെ ക്രൂര കൊലപാതകത്തിൽ പ്രതിഷേധിച്ചു കെപിസിസി ആഹ്വാനപ്രകാരം ആലപ്പുഴ സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി. മനോജ് കുമാർ, മോളി ജോക്കബ്, സഞ്ജീവ് ഭട്ട്, ബഷീർ കോയാപറമ്പിൽ, നസീം ചെമ്പകപ്പള്ളി, ഷോളി സിദ്ധകുമാർ, വയലാർ ലത്തീഫ്,ഷിജു താഹ തുടങ്ങിയവർ നേതൃത്വം നല്കി.
കിടങ്ങറ: സിദ്ധാർഥന്റെ കൊല പാതകവുമായി ബന്ധപ്പെ ട്ട് പ്രതികളെ സംരക്ഷിക്കില്ലെന്ന് പറഞ്ഞ സിപിഎം പ്രതികളോടൊപ്പം ഒരു മുതിർന്ന ജില്ലാ നേതാവിനെ മജിസ്ട്രേറ്റിന്റെ വീട്ടിലേക്കു വിട്ടത് എന്തിനാണെന്ന് ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് ചോദിച്ചു.
കുട്ടനാട് നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കിടങ്ങറയിൽ സംഘടിപ്പിച്ച തീപ്പന്ത തെരുവുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോർത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. രാജീവ് അധ്യക്ഷത വഹിച്ചു.
കടങ്ങറ പാലത്തിനു സമീപത്തു ആരംഭിച്ച പന്തം കൊളുത്തി പ്രകടനം കിടങ്ങറ ബസാർ ചുറ്റി തിരികെ കിടങ്ങറ പാലത്തിനു സമീപം സമാപിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പ്രമോദ് ചന്ദ്രൻ, യുഡിഎഫ് ചെയർമാൻ ജോസഫ് ചേക്കോടൻ, സിബി മൂലംകുന്നം, ജോഷി കൊല്ലാറ, വിശ്വനാഥപിള്ള, ഡി. ജോസഫ്, ബ്ലസ്റ്റൺ തോമസ്, ടി.ഡി. അലക്സാണ്ടർ, ബേബിച്ചൻ കഞ്ഞിക്കര, എൻ.സി. ബാബു, എസ്.ഡി. രവി, വിജയകുമാർ പൂമംഗലം, അനിൽ തൈവീടൻ, റോബിൻ കഞ്ഞിക്കര തുടങ്ങിയവർ പങ്ക െടുത്തു.