അധ്യാപനത്തിനു സമൂലമായ മാറ്റം ആവശ്യമെന്ന് ഡോ. ശശി തരൂർ
1395973
Tuesday, February 27, 2024 11:35 PM IST
മാവേലിക്കര: മാവേലിക്കര പീറ്റ് മെമ്മോറിയൽ ട്രെയിനിംഗ് കോളജ് യൂണിയൻ പ്രവർത്തനം ഡോ. ശശി തരൂർ എംപി ഉദ്ഘാടനം ചെയ്തു.
സാങ്കേതിക വിദ്യ അതിവേഗം പുരോഗമിക്കുന്ന കാലത്തു നിലവിലുള്ള 30 ശതമാനം തൊഴിലുകളും 2030ൽ കാണില്ലെന്നും അതിനാൽ വിദ്യാഭ്യാസമേഖലയിൽ അധ്യാപനത്തിനു സമൂലമായ മാറ്റം ആവശ്യമാണെന്നും ശശി തരൂർ പറഞ്ഞു.
യൂണിയൻ ചെയർമാൻ അദിത് രാജേഷ് അധ്യക്ഷനായി. മുൻ മാനേജർ ബിഷപ് തോമസ് കെ. ഉമ്മൻ, പ്രിൻസിപ്പൽ ഡോ. മറിയാമ്മ മാത്യു, സ്റ്റാഫ് സെക്രട്ടറി ഡോ. ആലി മോളി വർഗീസ്, പൂർവവിദ്യാർഥി സംഘടന സെക്രട്ടറി വർഗീസ് പോത്തൻ, യൂണിയൻ സെക്രട്ടറി എം. ജിഷ എന്നിവർ പ്രസംഗിച്ചു.