ചാനൽ ചർച്ചാ വേദിയിൽ; അച്ഛന്റെ മകൻ താരം
1374569
Thursday, November 30, 2023 1:00 AM IST
പിതാവ് മധു പുന്നപ്രയുടെ പാത പിന്തുടർന്ന് ഹയർ സെക്കന്ററി വിഭാഗം മിമിക്രി മത്സരത്തിൽ താരമായി എം. മഹേശ്വർ. ആലുവയിൽ നടന്ന പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു കൊന്ന പ്രതിയുടെ കോടതി വിധിയെ ആസ്പദമാക്കി ചാനൽചർച്ചയിലൂടെ അവതരിപ്പിച്ച് സിനിമ-രാഷ്ട്രീയ പ്രമുഖരുടെ ശബ്ദാനുകരണം നടത്തിയാണ് താരമായത്. അമ്പലപ്പുഴ കെ. കെ. കുഞ്ഞുപിള്ള ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. അമൃത ടി വി കോമഡി ഷോ, കൊച്ചിൻ സ്റ്റേജ് ഇന്ത്യ, കുട്ടനാട് കണ്ണകി ക്രിയേഷൻസ് എന്നിവയിൽ മഹേഷ് നിറസാന്നിധ്യമാണ്. പിതാവ് മധു പുന്നപ്രയും ഇളയച്ഛൻ മനോജ് പുന്നപ്രയും ആണ് സ്കിറ്റ് തയാറാക്കിയത്.