ആലപ്പുഴ റീജണൽ സ്റ്റഡി ആൻഡ് റിസർച്ച് സെന്ററിൽ തിയറ്റർ ക്ലാസ് റൂം
1301675
Sunday, June 11, 2023 2:19 AM IST
ആലപ്പുഴ: കേരള സർവകലാശാലയുടെ ആലപ്പുഴ റീജണൽ സ്റ്റഡീ ആൻഡ് റിസർച്ച് സെന്ററിൽ തിയറ്റർ ക്ലാസ് റൂം സജ്ജീകരിക്കാൻ സിൻഡിക്കേറ്റ് ഭരണാനുമതി നൽകി. ഇന്നലെ കാര്യവട്ടത്ത് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് ഭരണാനുമതി നൽകിയത്.
ഇതുവഴി ആലപ്പുഴ കളർകോട് പ്രവർത്തിക്കുന്ന സെന്ററിലിരുന്ന് കാര്യവട്ടത്തെ പഠനവകുപ്പുകളിലും മറ്റ് വിവിധ സ്ഥലങ്ങളിലും നടക്കുന്ന പഠനപ്രവർത്തനങ്ങൾ വിദ്യാർഥികൾക്ക് കാണാനും പഠിക്കാനും കഴിയും. 1992ൽ എസ്ഡി കോളജ് മാനേജ്മെന്റ് നൽകിയ സ്ഥലത്താണ് സെന്റ്ർ ആരംഭിച്ചത്. 2019 ൽ ഇപ്പോഴത്തെ സിൻഡിക്കേറ്റംഗം അഡ്വ. കെ.എച്ച്. ബാബു ജാൻ മുൻകൈയെടുത്ത് സെന്ററിൽ അധുനിക സൗകര്യങ്ങൾ ഒരുക്കി.