എട്ടാം ക്ലാസുകാര്‍ക്ക് ലിറ്റില്‍ കൈറ്റ്സ് അംഗമാകാന്‍ എട്ടുവരെ അപേക്ഷിക്കാം
1299500
Friday, June 2, 2023 11:10 PM IST
ആലപ്പുഴ: സംസ്ഥാനത്തെ രണ്ടായിരത്തോളം സര്‍ക്കാര്‍-എയിഡഡ് ഹൈസ്കൂളുകളില്‍ നിലവിലുള്ള ലിറ്റില്‍ കൈറ്റ്സ് ക്ലബ്ബുകളില്‍ അംഗത്വത്തിന് എട്ടാം ക്ലാസുകാര്‍ക്ക് എട്ടുവരെ അപേക്ഷിക്കാം. അഭിരുചി പരീക്ഷ സംസ്ഥാനതലത്തില്‍ 13നുനടക്കും. സ്കൂളില്‍നിന്നു ലഭിക്കുന്ന അപേ ക്ഷാ ഫോ റത്തില്‍ കുട്ടികള്‍ പ്രഥമാധ്യാപകര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്.
സോഫ്റ്റ്വെയര് അധിഷ്ഠിതമായി നടത്തുന്ന അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഭിരുചി പരീക്ഷയില്‍ ലോജിക്കല്‍, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളില്‍ നിന്ന് ചോദ്യങ്ങള്‍ ഉണ്ടാകും. അഭിരുചി പരീക്ഷയ്ക്ക് തയാറാകുന്ന വിദ്യാര്‍ഥികള്‍ക്കായി ഇന്നു മുതല്‍ തിങ്കളാഴ്ചവരെ രാവിലെ 6.30 നും രാത്രി എട്ടിനും പ്രത്യേക ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യും.
അംഗങ്ങളായി തെരഞ്ഞെടുക്കുന്നവര്‍ക്ക് ഹാര്ഡ്വെയര്, അനിമേഷന്‍, ഇലക്ട്രോണിക്സ്, മലയാളം കംപ്യൂട്ടിംഗ്, സൈബര്‍ സുരക്ഷ, മൊബൈല്‍ ആപ് നിര്‍മാണം, പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, ഇ-ഗവേണസ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കും .
പുതുതായി യൂണിറ്റുകള്‍ക്ക് വിതരണം ചെയ്തിട്ടുള്ള ആര്‍ഡിനോകിറ്റ് പ്രയോജനപ്പെടുത്തിയുള്ള റോബോട്ടിക്സ് പ്രവര്‍ത്തനങ്ങളും ബ്ലെന്‍ഡര്‍ സോഫ്റ്റ്വെയര് പ്രയോജനപ്പെടുത്തിയുള്ള ത്രീഡി അനിമേഷന്‍ തയാറാക്കല്‍ തു ടങ്ങിയവ ഈ വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങളാണ്. ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളില്‍ എ ഗ്രേഡ് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷയില്‍ ഗ്രേസ് മാ ര്‍ക്ക് അനുവദിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ www.kite.kerala.gov.in-ല്‍ ലഭ്യമാണ്.