എടത്വ തെക്ക് മാര്ത്തോമ്മാ ചാപ്പൽ കൂദാശ
1298094
Sunday, May 28, 2023 11:03 PM IST
എടത്വ: പുതിയതായി നിര്മിച്ച എടത്വ തെക്ക് മാര്ത്തോമ്മാ ചാപ്പലിന്റെ കൂദാശ നടന്നു. മാര്ത്തോമ്മാ സഭാ അധ്യക്ഷന് റവ. ഡോ. തിയഡോഷ്യസ് മാര്ത്തോമ്മാ മെത്രാപ്പോലീത്ത കൂദാശാ കര്മം നിര്വഹിച്ചു. ആനപ്രമ്പാല് മാര്ത്തോമ്മാ ഇടവക ട്രസ്റ്റി തോംസണ് റ്റി. തോമസ് ചാപ്പല് ഉടമ്പടി വായിച്ച് താക്കോല് കൈമാറി. ഫാ. കെ.ഇ. ഗീവര്ഗീസ്, ഫാ. ടോണി ഈപ്പന് വര്ക്കി, ഫാ. മാത്യു വി. ചാണ്ടി, ഫാ. സിബു പള്ളിച്ചിറ, ഫാ. ജിബിന് വി. സാമുവല്, എല്ബിന് ജോര്ജ്, സി.ജെ ജോസ് എന്നിവര് ശ്രുശൂഷകള്ക്കു നേതൃത്വം നല്കി.
പൊതുസമ്മേളനത്തില് ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആനി ഈപ്പന്, മെറിന് ആന് മാത്യു, പഞ്ചായത്തംഗം ബെറ്റി ജോസഫ് എന്നിവര് പ്രസംഗിച്ചു.