പന്തക്കുസ്താ തിരുനാളും കരിസ്മാറ്റിക് ദിനാഘോഷവും
1297278
Thursday, May 25, 2023 10:55 PM IST
ചേർത്തല: കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ ചേർത്തല സോണിന്റെ ആഭിമുഖ്യത്തിൽ 28 ന് പന്തക്കുസ്താ തിരുനാളും കരിസ്മാറ്റിക് ദിനാഘോഷവും നടത്തും. മരുത്തോർവട്ടം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ പാരിഷ് ഹാളിൽ രാവിലെ ഒമ്പതിന് ആനിമേറ്റർ ഫാ. ജോൺസൺ തൗണ്ടയിലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി, ബ്രദര്‍ ജെഫിൻ മൂലംകുഴി വചനപ്രഘോഷണം നടത്തും.
മോൺ. സെബാസ്റ്റ്യൻ പൂവത്തിങ്കൽ ദിവ്യകാരുണ്യ ആരാധനയും സൗഖ്യ പ്രാർഥനയും നടത്തും. കോ-ഓർഡിനേറ്റർ ജോമോൻ മച്ചുങ്കൽ, കെ.ഡി. ജോർജ്, മരീന ജോസ് എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നല്‍കും.
ജനറൽ ആശുപത്രിയിൽ ഹോർമോൺ
അനലൈസർ ലാബ് തുടങ്ങി
അമ്പലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിൽ ഹോർമോൺ അനലൈസർ ലാബിന്റെ പ്രവർത്തനത്തിനു തുടക്കമായി. തൈറോയ്ഡ് പരിശോധനകൾക്ക് പുറമേ വിവിധതരം കാൻസർ സ്ക്രീനിംഗ് ടെസ്റ്റുകൾ ഉൾപ്പെടെ 12 പരിശോധനകൾ ലാബിൽ നടത്താനാകും.
എച്ച്. സലാം എംഎൽഎ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. എൻഎച്ച്എം ഫണ്ടിൽനിന്ന് 6.5 ലക്ഷം രൂപ ചെലവിലാണ് ലാബ് സ്ഥാപിച്ചത്. എപി എൽബിപിഎൽ വിഭാഗങ്ങൾക്കു പുറമേനിന്നുള്ളതിനേക്കാൾ കുറഞ്ഞ നിരക്കിൽ ഇവിടെ പരിശോധനകൾ നടത്താനാകും.
ജനറൽ ആശുപത്രി അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. കെ. ആർ. രാജൻ അധ്യക്ഷനായി. ലാബ് ഇൻ ചാർജ് സി. പി. ഡോ. പ്രിയദർശൻ, ടെക്നീഷ്യൻ ഇൻ ചാർജ് ആശ വിജയൻ, നഴ്സിംഗ് സൂപ്രണ്ട് എലിസബത്ത് ജോസഫ്, ലേ സെക്രട്ടറി കെ. സിറാജ്, വി. ദീപ, പിആർഒ ബെന്നി അലോഷ്യസ് എന്നിവർ പ്രസംഗിച്ചു.