രാജ്യത്ത് ജനാധിപത്യം അപകടത്തിൽ: ആർഎസ്പി
1280880
Saturday, March 25, 2023 10:49 PM IST
ആലപ്പുഴ: രാഹുൽ ഗാന്ധിയെ തിടുക്കത്തിൽ അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടേറിയറ്റ് നടപടിക്കെതിരേ ആർഎസ്പി ആലപ്പുഴ നഗരത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. രാഹുൽഗാന്ധിയെ പുറത്താക്കിയ ഉത്തരവ് കത്തിച്ച് ജില്ലാസെക്രട്ടറി ആർ. ഉണ്ണികൃഷ്ണൻ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു.
ആർഎസ്പി സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി. കൃഷ്ണചന്ദ്രൻ, പി. രാമചന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ആർ. ചന്ദ്രൻ, പി. മോഹനൻ, പി.എ. അൻസർ, പി.കെ. ഗണേഷ്ബാബു, എസ്. സന്തോഷ്കുമാർ, എ.ആർ. ജോയി, പി.വി. സന്തോഷ്, ടോമിച്ചൻ ആന്റണി, ആർഎസ്പി അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഷാമോൻ സിദ്ധിഖ്, ആർവൈഎഫ് ജില്ലാ പ്രസിഡന്റ് കെ.ബി. ജോസഫ്, ജില്ലാ വൈസ്പ്രസിഡന്റ് എ. ആസാദ്, അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് കെ.സി. രതീഷ്, ആലപ്പുഴ മണ്ഡലം പ്രസിഡന്റ് രതീഷ്, മണ്ഡലം കമ്മിറ്റിയംഗങ്ങളായ സിദ്ധിഖ് ഇസ്മയിൽ എന്നിവർ നേതൃത്വം നൽകി.