കാർഷികമേഖലയ്ക്ക് ഊന്നലുമായി ഹരിപ്പാട് നഗരസഭാ ബജറ്റ്
1280872
Saturday, March 25, 2023 10:49 PM IST
ഹരിപ്പാട്: ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, മാലിന്യനിർമാർജനം, ശുചിത്വം, കാർഷികം എന്നീ മേഖലകൾക്ക് ഊന്നൽ നൽകി ഹരിപ്പാട് നഗരസഭ 2023 - 24 വർഷത്തെ ബജറ്റ് നഗരസഭാ വൈസ് ചെയർപേഴ്സൺ ശ്രീജാകുമാരി അവതരിപ്പിച്ചു.
നഗരസഭാ ചെയർമാൻ കെ.എം. രാജു അധ്യക്ഷപ്രസംഗം നടത്തി. ആരോഗ്യ മേഖല 2 കോടി 40 ലക്ഷം, പാർപ്പിട നിർമാണം 2 കോടി 24 ലക്ഷം, കാർഷിക മേഖല 41 ലക്ഷം, വനിതാ ശിശു വികസനം 1 കോടി 19 ലക്ഷം, വിദ്യാഭ്യാസ മേഖല 1 കോടി 77 ലക്ഷം തുടങ്ങി 48;60,99,080 രൂപ വരവും 47,61,85,700 രൂപ ചെലവും 9913380 മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്.