സൈക്കിൾ വിതരണവുമായി റോട്ടറി ക്ലബ് ഓഫ് ആലപ്പി
1266011
Wednesday, February 8, 2023 10:21 PM IST
ആലപ്പുഴ: റോട്ടറി ക്ലബ് ഓഫ് ആലപ്പി സഞ്ചാരം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ജനസേവിനി നഗർ റെസിഡന്റ്സ് അസോസിയേഷനിലെ നിർധനരായ കുടുംബത്തിലെ പെൺകുട്ടികൾക്ക് സൗജന്യമായി സൈക്കിൾ വിതരണം ചെയ്തു. പെൺകുട്ടികളുടെ പഠനത്തിനും വ്യായാമത്തിനും മുൻതൂക്കം കൊടുക്കുന്ന റോട്ടറിയുടെ പദ്ധതിയായാണിത്. സൈക്കിൾ വിതരണ ഉദ്ഘാടനം റോട്ടറി അസിസ്റ്റന്റ് മുൻ ഗവർണറും ആർഎസ്പി ജില്ലാ സെക്രട്ടറിയുമായ അഡ്വ. ആർ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ റോട്ടറി ക്ലബ് പ്രസിഡന്റ് ജോസ് ആറാത്തുംപള്ളി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ആർ. വിനീത, സഞ്ചാരം പദ്ധതിയുടെ ചെയർമാൻ അഡ്വ. വേണുഗോപാൽ പണിക്കർ, മുൻ ഡിസ്ട്രിക്ട് സെക്രട്ടറി ജനറൽ രാജു ചാണ്ടി, റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി സുമേഷ് കുമാർ, മാത്യു ജോസഫ്, ജോസ്ന ജോമോൻ, ബീന ജോസ്, സീമ ശാന്തപ്പൻ എന്നിവർ പ്രസംഗിച്ചു.