ഒ​രുപി​ടി ന​ന്മ... ഒ​രു​പ​ടി മു​ന്നി​ൽ...
Wednesday, February 8, 2023 9:25 PM IST
തു​റ​വൂ​ർ: ജി​ല്ല​യി​ൽ അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​നയ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ക​ള​ക്ട​ർ കൃ​ഷ്ണതേ​ജ ന​ട​പ്പി​ലാ​ക്കി​യ ചി​ൽ​ഡ്ര​ൻ​സ് ഫോ​ർ ആ​ല​പ്പി ഒ​രുപി​ടി ന​ന്മ ആ​റി​ന് ആ​രം​ഭി​ച്ച് വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി വ​രു​ന്നു. ചേ​ർ​ത്ത​ല താ​ലൂ​ക്കി​ൽ എ​ഴു​പു​ന്ന സെ​ന്‍റ് ആ​ൻ്റ​ണീ​സ് ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും ഒ​രു പി​ടി ന​ന്മ പ​ദ്ധ​തി​യെ ഒ​രുപ​ടി മു​ന്നി​ലേ​ക്ക് ന​യി​ച്ച​ത് വേ​റി​ട്ടൊ​രു കാ​ഴ്ച​യാ​കു​ന്നു. എ​ഴു​പു​ന്ന​യി​ലെ അ​ക്ഷ​യ​പാ​ത്ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന സെ​ഹി​യോ​ൻ ഊ​ട്ടു​ശാ​ല​യി​ലേ​ക്ക് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ പൊ​തി​ച്ചോ​റു​ക​ൾ ന​ൽ​കു​ന്ന​തി​ന് സ്കൂ​ൾ കു​ട്ടി​ക​ൾ സ്വ​മേ​ധ​യാ മു​ന്നോ​ട്ടുവ​ന്നു.
പി​ന്തു​ണ​യു​മാ​യി അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ഒ​പ്പ​മു​ണ്ട്. ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും ആ​ഹാ​ര​ത്തി​ന് ആ​ർ​ക്കും പ്ര​യാ​സ​മു​ണ്ടാ​കാ​തി​രി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. പ​ത്തു സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും നി​ല​വി​ലു​ണ്ട്. സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ൾ കു​ട്ടി​ക​ളു​ടെ വേ​റി​ട്ട ആ​ശ​യ​വും ഊ​ട്ടു​ശാ​ല​യ്ക്കു പ്ര​യോ​ജ​ന​മാ​കും. വ​ള​ർ​ന്നുവ​രു​ന്ന ത​ല​മു​റ​യി​ലേ​ക്ക് പ​ങ്കു​വ​യ്ക്ക​ലി​ന്‍റെ സ​ന്ദേ​ശം കൈ​മാ​റു​ക​യാ​ണി​തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് പ്ര​ധാ​നാ​ധ്യാ​പി​ക ബി​ന്ദു ശ്രീ​കു​മാ​ർ പ​റ​ഞ്ഞു. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ അ​റോ​ജ്, സി​സ്റ്റ​ർ റീ​ത്താ​മ്മ, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ്, അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ, അ​ഡ്വ. ഷൈ​ജു ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.