സ്കൂൾ വാർഷികം
1263669
Tuesday, January 31, 2023 10:29 PM IST
മങ്കൊമ്പ്: കാവാലം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്റെ 96-ാമത് വാർഷികാഘോഷങ്ങളും യാത്രയയപ്പു സമ്മേളനവും നാളെ നടക്കും. ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മനോജ് കറുകയിൽ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ. ജോസഫ് പുതുവീട്ടിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈനി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. പ്രിയ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡി. അജിതാകുമാരി, പഞ്ചായത്തംഗം ശ്യാം ശങ്കർ, മുൻ ഹെഡ്മാസ്റ്റർ എം.ജെ. തോമസ്, റോഷ്നി കെ. ജേക്കബ്, ജോസി ദാസ് പലാത്ര, ജോജി മാത്യു തുടങ്ങിയവർ പ്രസംഗിക്കും.
ചടങ്ങിൽ സ്തുത്യർഹ സേവനത്തിനുശേഷം വിരമിക്കുന്ന അധ്യാപകരായ സുമ ജേക്കബ്, ലൗലി ജോസഫ് എന്നിവരെ ആദരിക്കും.