വി​ശ​പ്പു​ര​ഹി​ത ചേ​ർ​ത്ത​ല പ​ദ്ധ​തി അ​ഞ്ചാം വാ​ർ​ഷി​കം
Monday, January 30, 2023 9:58 PM IST
ചേ​ര്‍​ത്ത​ല: സാ​ന്ത്വ​നം പെ​യി​ൻ ആ​ൻ​ഡ്‌ പാ​ലി​യേ​റ്റീ​വ്‌ കെ​യ​ർ സൊ​സൈ​റ്റി​യു​ടെ വി​ശ​പ്പു​ര​ഹി​ത ചേ​ർ​ത്ത​ല പ​ദ്ധ​തി അ​ഞ്ചാ​ണ്ട്‌ പി​ന്നി​ട്ടു. ചേ​ർ​ത്ത​ല ന​ഗ​ര​ത്തി​ലെ​യും തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക്‌ പ​രി​ധി​യി​ലെ അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും അ​വ​ശ​ർ, ആ​ലം​ബ​ഹീ​ന​ർ എന്നിവർ ക്കു ഉ​ച്ച​ഭ​ക്ഷ​ണം വീ​ടു​ക​ളി​ൽ സൗ​ജ​ന്യ​മാ​യി ദി​വ​സ​വും എ​ത്തി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. വാ​ർ​ഷി​കാ​ഘോ​ഷം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്‌​ഘാ​ട​നം​ചെ​യ്‌​തു. ഉ​ച്ച​ഭ​ക്ഷ​ണ സ്‌​പോ​ൺ​സ​ർഷി​പ്പ്‌ മ​ന്ത്രി പി. ​പ്ര​സാ​ദ്‌ ഏ​റ്റു​വാ​ങ്ങി. സാ​ന്ത്വ​നം പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജ​പ്പ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി. പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ. ​പ്ര​സാ​ദ്‌ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്‌ വി​ത​ര​ണം​ചെ​യ്‌​തു. കൂ​ടു​ത​ൽ സ്‌​പോ​ൺ​സ​ർ​ഷി​പ്പ്‌ സ​മാ​ഹ​രി​ച്ച അ​ഷ്‌​റ​ഫി​നെ ദ​ലീ​മ എം​എ​ൽ​എ അ​നു​മോ​ദി​ച്ചു.

റോ​ഡു​ക​ളു​ടെ
ഉ​ദ്ഘാ​ട​നം

മു​ഹ​മ്മ: പ​ഞ്ചാ​യ​ത്ത്‌ 12-ാം വാ​ർ​ഡി​ലെ ന​വീ​ക​രി​ച്ച ര​ണ്ടു റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു. ക​ള​രി​വെ​ളി --പ​ള്ളി​പ്പ​റ​മ്പ്, പോ​ട്ട​ച്ചാ​ൽ-എം​എ​ൽ​എ റോ​ഡ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് മ​ന്ത്രി ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സ്വ​പ്ന ഷാ​ബു അ​ധ്യ​ക്ഷ​യാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി​ന്ധു രാ​ജീ​വ്‌, കെ. ​ചി​ദം​ബ​ര​ൻ, പി.​എ​ൻ. സു​ധീ​ർ, സി​റി​യ​ക്ക് കാ​വി​ൽ എന്നിവർ പ്രസംഗിച്ചു.