പോ​സ്റ്റ​റും ലോ​ഗോ​യും ക്ഷ​ണി​ക്കു​ന്നു
Friday, September 30, 2022 10:55 PM IST
ചെ​ങ്ങ​ന്നൂ​ർ: സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് ന​വം​ബ​ർ അഞ്ചിനു ​പാ​ണ്ട​നാ​ട്ടി​ൽ ന​ട​ത്തു​ന്ന സി​ബി​എ​ൽ (ചാം​പ്യ​ൻ​സ് ബോ​ട്ട് ലീ​ഗ്) വ​ള്ളം​ക​ളി​ക്കാ​യി ലോ​ഗോ, പോ​സ്റ്റ​ർ എ​ന്നി​വ ഡി​സൈ​ൻ ചെ​യ്യു​ന്ന​തി​നു മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.
ത​യാ​റാ​ക്കി​യ പോ​സ്റ്റ​റും ലോ​ഗോ​യും [email protected] എ​ന്ന ഇ ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ സീ​ൽ ചെ​യ്ത ക​വ​റി​ൽ സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ​യു​ടെ ഓ​ഫീ​സ്, പി.​ടി.​ ഉ​ഷ റോ​ഡ്, ചെ​ങ്ങ​ന്നൂ​ർ, പി​ൻ: 689 121 എ​ന്ന വി​ലാ​സ​ത്തി​ലോ ഒ​ക്ടോ​ബ​ർ അഞ്ചിന് ​വൈ​കി​ട്ട് അഞ്ചിന് ​മു​ൻ​പാ​യി ല​ഭി​ച്ചി​രി​ക്ക​ണം. തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന എ​ൻ​ട്രി​ക്ക് കാ​ഷ് അ​വാ​ർ​ഡും മെ​മ​ന്‍റോ​യും ന​ൽ​കും. ഫോ​ൺ: 94477 31716, 9447956282, 0479 2450007.