റിയാദിൽ മരണമടഞ്ഞ മലയാളിയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും
1226004
Thursday, September 29, 2022 10:38 PM IST
അമ്പലപ്പുഴ: റിയാദിൽ മരണമടഞ്ഞ മലയാളിയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. പുറക്കാട് വടക്കേ തട്ടത്തുപറമ്പിൽ ബിജു വിശ്വനാഥൻ (47) ആണ് റിയാദിൽ മരിച്ചത്. റിയാദ് റൗദയിൽ ടോപ്പ് ഓഫ് വേൾഡ് എന്ന കമ്പനിയിൽ ആറുമാസമായി ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ഇന്നു രാവിലെ കൊച്ചിയിലെത്തിച്ച ശേഷം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ ബബിത. മകൾ മേഘ.