ഭരണകൂടം എതിര്‍ശബ്ദങ്ങളെ ജയിലിലാക്കുന്നു: രാജു ഏബ്രഹാം
1225571
Wednesday, September 28, 2022 10:43 PM IST
മാവേലിക്കര: ആര്‍എസ്എസിന്റെ പിന്തുണയോടെ എതിര് ശബ്ദങ്ങളെ ജയിലിലടയ്ക്കുന്ന തലത്തിലേക്ക് ഇന്ത്യന്‍ ഭരണകൂടം മാറുന്നതായി രാജു ഏബ്രഹാം പറഞ്ഞു. സിഐടിയു ജില്ലാ സമ്മേളനത്തിനു മുന്നോടിയായി മാവേലിക്കരയില്‍ നടന്ന വര്ഗീയതയ്ക്കെതിരേയെന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യങ്ങള്‍ തുറന്നുപറഞ്ഞ പ്രമുഖരടക്കം പലരും ഇന്ന് ജയില്‍വാസം അനുഭവിക്കേണ്ടി വരികയാണ്.
അപകടകരമായ മുന്നറിയിപ്പുകളാണ് രാജ്യത്തുനിന്ന് ലഭിച്ചികൊണ്ടിരിക്കുന്നത്. സിഐടിയു ഏരിയ പ്രസിഡന്റ് പി.എസ്.ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. ഗാനകുമാര്‍, റ്റി.എന്‍. ശ്രീകുമാര്‍, എ. മഹേന്ദ്രന്, കെ. മധുസൂദനന്, ആര്. ഹരിദാസന് നായര്‍, കെ.ആര്. ദേവരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.