ആ​റ​ന്മു​ള: ട​യ​ര്‍ ലോ​ബി​ക​ളു​ടെ സം​ഘ​ടി​ത ഗൂ​ഢാ​ലോ​ച​ന​യു​ടെ ഫ​ല​മാ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​ത്ത ഇ​റ​ക്കു​മ​തി​യു​ടെ പ​രി​ണ​ത ഫ​ല​മാ​ണ് റ​ബ​ര്‍ മേ​ഖ​ല​യു​ടെ വി​ല​ത്ത​ക​ര്‍​ച്ച​യ്ക്ക് കാ​ര​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി.

കേ​ന്ദ്രസ​ര്‍​ക്കാ​ര്‍ ഇ​റ​ക്കു​മ​തി നി​യ​ന്ത്രി​ച്ച് വി​ല​ത്ത​ക​ര്‍​ച്ച​യി​ല്‍​നി​ന്ന് റ​ബ​ര്‍ മേ​ഖ​ല​യെ ര​ക്ഷി​ക്കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും റ​ബ​റി​ന് താ​ങ്ങു​വി​ല 250 രൂ​പ​യെ​ങ്കി​ലും പ്ര​ഖ്യാ​പി​ക്കാ​ന്‍ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് കെ. ​നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കു​ര്യ​ന്‍ മ​ട​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ര്‍​ട്ടി നേ​താ​ക്ക​ളാ​യ ജോ​ണ്‍ വി. ​തോ​മ​സ്, സി​റി​ള്‍ സി. ​മാ​ത്യു, വി.​സി. തോ​മ​സ്, തോ​മ​സ് കു​ന്ന​ത്ത്, വി​നോ​ദ് ജി. ​നാ​യ​ര്‍, കു​ഞ്ഞു​മോ​ന്‍ കെ​ങ്കി​രേ​ത്ത്, ത​മ്പു പ​നോ​ടി​ല്‍, രാ​ജ​ന്‍ കെ. ​മാ​ത്യു, രാ​ജ​പ്പ​ന്‍ നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.