കൊ​റ്റ​നാ​ട്: വെ​ണ്ണി​ക്കു​ളം വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം ഇ​ന്നു മു​ത​ൽ 14 വ​രെ കൊ​റ്റ​നാ​ട് എ​സ്‌സി​വി​എ​ച്ച്എ​സ്എ​സി​ൽ ന​ട​ക്കും. എ​ൽ​പി, യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ര​ണ്ടാ​യി​ര​ത്തോ​ളം പ്ര​തി​ഭ​ക​ൾ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. ഇ​ന്നു രാ​വി​ലെ മു​ത​ൽ ര​ച​നാ മ​ത്സ​ര​ങ്ങ​ളും നൃ​ത്തേ​ത​ര മ​ത്സ​ര​ങ്ങ​ളും ആ​രം​ഭി​ക്കും.

നാ​ളെ രാ​വി​ലെ 9.30ന് ​ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​വ​ഹി​ക്കും.
സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ പ്ര​കാ​ശ ച​ര​ളേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ച​ന്ദ്ര​മോ​ഹ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​എ​ൻ. അ​നി​ൽ കു​മാ​ർ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.

14നു ​വൈ​കു​ന്നേ​രം സ​മാ​പ​ന സ​മ്മേ​ള​നം പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ സു​രേ​ന്ദ്ര​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. എ​ഇ​ഒ പി.​ആ​ർ. ബി​ന്ദു, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ എ. ​അ​രു​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.